തകര്‍ന്നടിഞ്ഞ് ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിര; രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനവുമായി ടീം ഇന്ത്യ

ആദ്യ സെഷനില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഓസീസ് ബാറ്റ്സ്മാന്മാര്‍ക്ക് രണ്ടാം സെഷനില്‍ ഫോം തുടരാന്‍ സാധിച്ചില്ല

രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യ. ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ ഓസ്ട്രേലിയന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. പെര്‍ത്തിലെ പുതിയ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിലെ ആദ്യ സെഷനില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഓസീസ് ബാറ്റ്സ്മാന്മാര്‍ക്ക് രണ്ടാം സെഷനില്‍ ഫോം തുടരാന്‍ സാധിച്ചില്ല. നാല് വിക്കറ്റ് നഷ്ടത്തില്‍ 186 എന്ന നിലയിലാണ് നിലവില്‍ ഓസ്ട്രേലിയ.

രണ്ടാം സെഷനില്‍ 79 റണ്‍സ് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായതാണ് ഓസീസിന് വിനയായത്. ഇഷാന്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, ഹനുമാ വിഹാരി എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി വിക്കറ്റുകള്‍ നേടിയത്. 25 റണ്‍സെടുത്ത് ഷോര്‍മാര്‍ഷും 22 റണ്‍സെടുത്ത് ട്രാവിസ് ഹെഡുമാണ് ക്രീസില്‍.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ആരോണ്‍ ഫിഞ്ചും മാര്‍ക്കസ് ഹാരിസും മികച്ച തുടക്കം നല്‍കിയെങ്കിലും ഇന്ത്യന്‍ ബോളര്‍മാര്‍ രണ്ടാം സെഷനില്‍ പിടുമുറിക്കി. ഓപണിങ് കൂട്ടുകെട്ടില്‍ ഇരുവരും 112 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഫിഞ്ച് 50 റണ്‍സ് നേടി മടങ്ങിയപ്പോള്‍ മാര്‍ക്കസ് ഹാരിസ് 70 റണ്‍സ് നേടി പുറത്തായി. ഉസ്മാന്‍ ക്വാജയ്ക്ക് 5 റണ്‍സ് നേടാന്‍ മാത്രമേ സാധിച്ചുള്ളൂ. പിറകെ വന്ന ഹാന്‍ഡ്സ്‌കോമ്പും ഏഴ് റണ്‍സെടുത്ത് പുറത്തായി.

 

Exit mobile version