ചെല്‍സിക്ക് മുന്നില്‍ തട്ടി വീണ് മാഞ്ചസ്റ്റര്‍ സിറ്റി; കുതിപ്പിന് വിരാമം

അവസാന രണ്ട് മത്സരങ്ങളിലും തോറ്റ് വന്ന ചെല്‍സിക്ക് മുന്നില്‍ മുട്ടുകുത്തി മാഞ്ചസ്റ്റര്‍ സിറ്റി.

സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ്: പ്രീമിയര്‍ ലീഗിലെ അവസാന രണ്ട് മത്സരങ്ങളിലും തോറ്റ് വന്ന ചെല്‍സിക്ക് മുന്നില്‍ മുട്ടുകുത്തി മാഞ്ചസ്റ്റര്‍ സിറ്റി. മാഞ്ചസ്റ്റര്‍ സിറ്റി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഗ്രൂപ്പ് ചാമ്പ്യന്‍മാരായ സിറ്റിയെ ചെല്‍സി തകര്‍ത്തത്. ഡേവിഡ് ലൂയിസ്, എന്‍’ഗോലോ കാന്റെ എന്നിവരാണ് നീലപടയ്ക്ക് വേണ്ടി വലകുലുക്കിയത്.

സീസണില്‍ തോല്‍വിയറിയാതെ ഒന്നാം സ്ഥാനത്തു കുതിച്ചുകൊണ്ടിരിക്കുന്ന സിറ്റിയെ സ്വന്തം ഹോം ഗ്രൗണ്ടിലാണ് ചെല്‍സി നാണം കെടുത്തിയത്. ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്റുകള്‍ ബാക്കി നില്‍ക്കെ കാന്റെയുടെ കിടിലന്‍ ഗോളിലൂടെയായിരുന്നു ചെല്‍സി ആദ്യ ലീഡ്. രണ്ടാം പകുതിയുടെ 78ാം മിനിറ്റില്‍ ഡേവിഡ് ലൂയിസ് ലീഡ് രണ്ടാക്കുകയായിരുന്നു.

ആദ്യ 12 കളികളില്‍ തോല്‍വിയറിയാതെ മുന്നേറിയിരുന്ന ചെല്‍സി അവസാന മൂന്നുകളികള്‍ക്കുളളില്‍ ടോടന്‍ഹാമിനോടും വോള്‍വ്‌സിനോടും തോറ്റ് ലീഗ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നു. എന്നാല്‍ ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി 15 കളികളില്‍ തോല്‍വിയറിയാതെ 13 ജയവുമായി ഒന്നാം സ്ഥാനത്തായിരുന്നു. ഇതിനാണ് ഈ മത്സരത്തില്‍ മൊറിസിയോ സാരിയുടെ ശിഷ്യന്മാര്‍ തടയിട്ടത്. സിറ്റി നിലവില്‍ ലിവര്‍പൂളിന് പിന്നിലായി രണ്ടാം സ്ഥാനത്താണ്.

Exit mobile version