ചരിത്രത്തിലെ ഏറ്റവും കുറവ് കാണികള്‍! ഫാന്‍സ് ഇഷ്ടമുള്ളത് ചെയ്യട്ടെയെന്ന് ഡേവിഡ് ജെയിംസ്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഫാന്‍സ് അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ പ്രവര്‍ത്തിക്കണമെന്ന് ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് ഡേവിഡ് ജെയിംസ്. ഇന്ന് നടക്കുന്ന പൂനെ സിറ്റിക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഡേവിഡ് ജെയിംസ്.

ജംഷഡ്പൂറിനെതിരായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറവ് കാണികള്‍ ആയിരുന്നു എത്തിച്ചേര്‍ന്നത്. ജയിംസിന്റെ കീഴില്‍ ടീം മോശം പ്രകടനം നടത്തുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് കാണികള്‍ വിട്ടു നിന്നത്, ഇതിനെ കുറിച്ചു പ്രതികരിക്കുകയായിരുന്നു കോച്ച്.

‘ഫാന്‍സിനു ഇഷ്ടമുള്ളത് അവര്‍ ചെയ്യും. പിന്തുണക്കുന്നവര്‍ വരും. സപ്പോര്‍ട്ട് ചെയ്യും. ജംഷദ്പൂറിനെതിരായ കളി മികച്ചതായിരുന്നു. അത് ഫാന്‍സ് ഇല്ലാതിരുന്നതുകൊണ്ടോ ഉള്ളതുകൊണ്ടു അല്ല. ഫാന്‍സിനു വേണ്ടത് ചെയ്യാനുള്ള അവകാശം അവര്‍ക്കുണ്ട്. എനിക്കതിനുമേല്‍ ഒരു നിയന്ത്രണവും ഇല്ല.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version