കിട്ടിയ പണി തിരിച്ചു കൊടുത്ത് ഇന്ത്യ; അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയ പതറുന്നു

ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ടെസ്റ്റില്‍ ബാറ്റിങില്‍ തിരിച്ചടി നേരിട്ട ഇന്ത്യ പന്തുകൊണ്ട് വിസ്മയിപ്പിക്കാന്‍ ഒരുങ്ങുന്നു

അഡ്‌ലെയ്ഡ്: ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ടെസ്റ്റില്‍ ബാറ്റിങില്‍ തിരിച്ചടി നേരിട്ട ഇന്ത്യ പന്തുകൊണ്ട് വിസ്മയിപ്പിക്കാന്‍ ഒരുങ്ങുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യക്കെതിരെ ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സ് എന്നനിലയില്‍ പരുങ്ങലിലായിരുന്നു. ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയ ഉസ്മാന്‍ ഖവാജയെ നഷ്ടപ്പെടുത്തി നാലിന് 94 എന്ന നിലയിലാണ്.

26 റണ്‍സെടുത്ത മാര്‍ക്കസ് ഹാരിസിനെയും രണ്ടുറണ്‍സെടുത്ത ഷോണ്‍ മാര്‍ഷിനെയും അശ്വിന്‍ പുറത്താക്കി. ആരണ്‍ ഫിഞ്ചിനെ ഇഷാന്ത് ശര്‍മ്മയാണ് ആദ്യ ഓവറില്‍ മടക്കിയത്.

ട്രാവിസ് ഹെഡും പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പുമാണ് ക്രീസില്‍. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 250 റണ്‍സിന് പുറത്തായിരുന്നു. നായകന്‍ കോഹ്‌ലി ഉള്‍പ്പടെയുള്ള മുന്‍നിര താരങ്ങളെല്ലാം ബാറ്റിങില്‍ നിരാശപ്പെടുത്തിയപ്പോള്‍ സെഞ്ച്വറിയുമായി ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

രണ്ടാം ദിനം ആദ്യ പന്തില്‍ തന്നെ മുഹമ്മദ് ഷമിയെ ജോഷ് ഹേസല്‍വുഡ് പുറത്താക്കി. ഹേസല്‍വുഡ് മൂന്നുവിക്കറ്റ് വീഴ്ത്തി.

Exit mobile version