റെയ്‌ന നാട്ടിലേക്ക് മടങ്ങിയത് ബാൽക്കണിയില്ലാത്ത റൂമിനെ ചൊല്ലി

അബുദാബി: യുഎഇയിൽ അരങ്ങേറാനിരിക്കുന്ന ഐപിഎൽ മത്സരങ്ങൾക്കിയിൽ നിന്ന് ചെന്നൈ സൂപ്പർ കിങ്‌സിന്റെ താരം സുരേഷ് റെയ്‌ന പിൻവാങ്ങിയത് മാനേജ്‌മെന്റുമായുള്ള അസ്വാരസ്യത്തെ തുടർന്നെന്ന് റിപ്പോർട്ട്. സൂപ്പർ കിങ്‌സ് ഉടമ എൻ ശ്രീനിവാസൻ റെയ്‌നക്കെതിരെ തുറന്നടിച്ചതോടെയാണ് താരത്തിന്റെ മടങ്ങലിനു പിന്നിലെ ആ അവ്യക്തകാരണം വിശദമായത്.

നേരത്തെ വ്യക്തിപരമായ കാരണങ്ങളാൽ മടങ്ങുന്നുവെന്നായിരുന്നു റെയ്‌ന സമൂഹ മാധ്യമങ്ങളിൽ നൽകിയ വിശദീകരണം. ധോണിയുൾപ്പെടെയുള്ള ചില താരങ്ങളുടേതു പോലുള്ള റൂം വേണമെന്ന റെയ്‌നയുടെ ആഗ്രഹം ടീം മാനേജ്‌മെന്റ് അവഗണിച്ചതാണ് നാട്ടിലേക്ക് മടങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ധോണിക്ക് നൽകിയതുപോലുള്ള സ്യൂട്ട് റൂം റെയ്‌നയ്ക്കും നൽകിയിരുന്നെന്നും എന്നാൽ റെയ്‌നയുടെ റൂമിൽ ബാൽക്കണിയില്ലാത്തതാണ് പ്രശ്‌നമായതെന്നും സംഘാടകർ പറയുന്നു.

ക്വാറന്റൈൻ കാലയളവിൽ നടത്തിയ കാവിഡ് പരിശോധനയിൽ രണ്ട് താരങ്ങൾക്ക് ഉൾപ്പെടെ ചെന്നൈ സംഘത്തിലെ 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പേസ് ബോളർ ദീപക് ചാഹർ ഉൾപ്പെടെയുള്ളവർക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. പിറ്റേന്ന് യുവതാരം ഋതുരാജ് ഗെയ്ക്‌വാദിനും കൊവിഡ് സ്ഥിരീകരിച്ചു. ഇതിനിടെയാണ് 29ന് സുരേഷ് റെയ്‌ന നാട്ടിലേക്ക് മടങ്ങിയത്.
നേരത്തെ, പഞ്ചാബിലെ പഠാൻകോട്ടിൽ റെയ്‌നയുടെ ഉറ്റ ബന്ധുക്കൾക്കെതിരെ നടന്ന ആക്രമണമാണ് താരത്തിന്റെ അപ്രതീക്ഷിത മടക്കത്തിനു കാരണമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ.

Exit mobile version