‘ട്വന്റി20യിൽ ഇരട്ട സെഞ്ച്വറിയടിക്കാൻ ഒരാൾക്ക് മാത്രമേ കഴിയൂ’; ഇന്ത്യക്കാരനായ ആ വെടിക്കെട്ട് ബാറ്റ്സ്മാൻ ആരെന്ന് വെളിപ്പെടുത്തി ബ്രാഡ് ഹോഗ്

ന്യൂഡൽഹി: ട്വന്റി20 ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറിയടിക്കാൻ കഴിവുള്ള ബാറ്റ്സ്മാനെ പറ്റി തുറന്ന് പറഞ് മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ബ്രാഡ് ഹോഗ്. കുട്ടിക്രിക്കറ്റിൽ ആരും ഇതുവരെ സ്വന്തമാക്കിയിട്ടില്ലാത്ത റെക്കോർഡ് കുറിക്കാൻ ഒരേയൊരു ബാറ്റ്സ്മാന് മാത്രമേ കഴിയുള്ളൂ എന്ന് ഹോഗ് ഉറപ്പിച്ചു പറയുന്നു. അത് ഇന്ത്യൻ താരം രോഹിത് ശർമ്മയാണ്. നിലവിൽഅദ്ദേഹത്തിന് മാത്രമേ അതിന് സാധിക്കൂ എന്നാണ് ഹോഗ് പറഞ്ഞു വെയ്ക്കുന്നത്.

കാരണമായി ഹോഗ് ചൂണ്ടിക്കാണിക്കുന്നത് ഇതൊക്കെയാണ്.”അദ്ദേഹം മികച്ച സ്ട്രൈക്ക് റേറ്റോടെ കൃത്യമായ ടൈമിംഗിൽ ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകൾ പായിക്കാൻ കഴിവുള്ള കളിക്കാരനാണ്’.” ഹോഗ് ചൂണ്ടികാണിക്കുന്നു.

നിലവിൽ ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് കരസ്ഥമാക്കിയ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് രോഹിത് ശർമ്മ. 2,773 റൺസാണ് രോഹിത്തിന്റെ അക്കൗണ്‌സമ്പാദ്യം . വെറും 21 റൺസ് മാത്രം വ്യത്യാസത്തിലാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഒന്നാം സ്ഥാനത്തു തുടരുന്നത്. ഏകദിനത്തിൽ മൂന്ന് ഇരട്ട സെഞ്ച്വറികളും ട്വന്റി20യിൽ നാല് സെഞ്ച്വറികളുമാണ് രോഹിത്തിന്റെ സ്വന്തം പേരിലുള്ളത്.

ഹോഗ് രോഹിതിനെ തിരഞ്ഞെടുക്കുമ്പോൾ ക്രിക്കറ്റ് ലോകം അത്ഭുപ്പെടുകയാണ്. കാരണം സ്വന്തം രാജ്യമായ ഓസ്ട്രേലിയൻ താരം ആരോൺ ഫിഞ്ചിന്റെ നേട്ടങ്ങൾ മാറ്റിവെച്ചാണ് ഹോഗ് ഈ ബഹുമതി രോഹിതിന് കൊടുക്കുന്നത്. സിംബാബ്വെക്കെതിരെ 76 പന്തിൽ ആരോൺ ഫിഞ്ച് നേടിയ 172 റൺസാണ് നിലവിൽ അന്താരാഷ്ട്ര ട്വന്റി20യിലെ ഉയർന്ന വ്യക്തിഗത സ്‌കോർ. മൂന്നാമത്തെ ഉയർന്ന വ്യക്തിഗത സ്‌കോറും ഫിഞ്ചിന്റെ പേരിൽ തന്നെയാണ്. 2013ൽ ഇംഗ്ലണ്ടിനെതിരെ 156 റൺസാണ് ഫിഞ്ച് തകർത്തടിച്ചു നേടിയത്.

Exit mobile version