അവസാന നിമിഷത്തിലെ തോല്‍വിക്ക് കാരണം താരങ്ങള്‍; ജിങ്കന്റെ തീരുമാനം തെറ്റി; ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ പദ്ധതികള്‍ പരസ്യമായി തള്ളിക്കളഞ്ഞ് ഡേവിഡ് ജെയിംസ്

കളി ഇങ്ങനെ നില്‍ക്കുമ്പോള്‍ ഇത്തരം എളുപ്പമുള്ള അവസരങ്ങള്‍ ഗോളടിക്കാന്‍ ഒരുക്കി കൊടുക്കുന്നത് ശരിയല്ല എന്നും ജെയിംസ്

കൊച്ചി: നിര്‍ണ്ണായകമായ മത്സരത്തിലും അവസാന നിമിഷം തോല്‍വി വഴങ്ങി ആരാധകരുടെ പഴികേട്ട കേരളാ ബ്ലാസ്റ്റേഴ്‌സിനെ ഒടുവില്‍ പരിശൂലകനും തള്ളിപ്പറഞ്ഞിരിക്കുകയാണ്. മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണെറ്റഡിനോട് തോല്‍വി ഏറ്റുവാങ്ങിയതിന്റെ കാരണം താരങ്ങളുടെ തീരുമാനങ്ങളാണെന്ന് പരിശീലകന്‍ ഡേവിഡ് ജെയിംസ് പറഞ്ഞു.

ടാക്കിള്‍ ചെയ്യാനുള്ള നായകന്‍ ജിങ്കന്റെ തീരുമാനം ആണ് തെറ്റിയത് എന്നും, കളി ഇങ്ങനെ നില്‍ക്കുമ്പോള്‍ ഇത്തരം എളുപ്പമുള്ള അവസരങ്ങള്‍ ഗോളടിക്കാന്‍ ഒരുക്കി കൊടുക്കുന്നത് ശരിയല്ല എന്നും ജെയിംസ് പറഞ്ഞു. ജംഷദ്പൂര്‍ താരം ചലഞ്ച് കാത്ത് നില്‍ക്കുകയായിരുന്നു അത് തിരിച്ചറിയാതെ ജിങ്കന്‍ അങ്ങനെ ഒരു ടാക്കിളിന് പോകരുതായിരുന്നുവെന്നും ജെയിംസ് കൂട്ടിച്ചേര്‍ത്തു.

എക്സ്ട്രാ ടൈമില്‍ വഴങ്ങിയ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍വിയടഞ്ഞത്. അറിഞ്ഞത്. ബ്ലാസ്റ്റേഴ്സിനായി 73ാം മിനിറ്റില്‍ മാതേയ് പൊപ്ലാട്നിക്കാണ് ഗോള്‍ നേടിയത്. എന്നാല്‍ 90 മിനുട്ടുവരെ വിജയപ്രതീക്ഷ കാത്ത ബ്ലാസ്റ്റേഴ്‌സ് ആദ്യം തകര്‍ന്നത് പെനാല്‍ട്ടിയിലായിരുന്നു. 90ാം മിനിറ്റിലും 95ാം മിനിറ്റിലുമാണ് നോര്‍ത്ത് ഈസ്റ്റ് ഗോളുകള്‍ നേടിയത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് ബാസ്റ്റേഴ്സ് തോല്‍വി വഴങ്ങുന്നത്.

ലഭിച്ച അവസരങ്ങള്‍ ഇരുടീമുകളും പാഴാക്കിയപ്പോള്‍ മല്‍സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റും ഏഴാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സും നിര്‍ണായക മല്‍സരത്തില്‍ ആക്രമിച്ചു കളിക്കാനാണ് ശ്രമിച്ചത്. വിജയത്തോടെ നോര്‍ത്ത് ഈസ്റ്റിന് മൂന്ന് പോയന്റ് ലഭിച്ചു.

ആദ്യ ഇലവനില്‍ സികെ.വിനീത് ഇല്ലാതെയാണ് ഇന്നലെ ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. സെമിന്‍ലെന്‍ ഡുംഗലും മലയാളിതാരം സഹല്‍ അബ്ദുല്‍ സമദും മധ്യനിരയിലെത്തി.

Exit mobile version