കാത്തിരുന്ന് കേരളാ ബ്ലാസ്റ്റേഴ്‌സിന് ഗംഭീര വിജയം: അഞ്ച് ഗോളിന് ഹൈദരാബാദിനെ തകര്‍ത്തു

കൊച്ചി: കാത്തിരുന്ന് കേരളാ ബ്ലാസ്റ്റേഴ്‌സിന് ഗംഭീര വിജയം. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഹൈദരാബാദ് എഫ്‌സിയെ ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തെറിഞ്ഞത്.

പതിനാലാം മിനുറ്റില്‍ ബോബോയിലൂടെ ഹൈദരാബാദ് ആധിപത്യം നേടിയെങ്കിലും പിന്നീടൊരിക്കലും വല കുലുക്കാന്‍ ഹൈദരാബാദിനായില്ല. 33ാം മിനിറ്റില്‍ ഒഗ്ബെച്ചെയിലൂടെ സമനില പിടിച്ച ബ്ലാസ്റ്റേഴ്സ് 39-ാം മിനിറ്റില്‍ ദ്രൊബറോവിലൂടെ ലീഡെടുത്തു. ആദ്യ പകുതി അവസാനിക്കുന്നതിനുള്ളില്‍ 45-ാം മിനിറ്റില്‍ മെസ്സി ബൗളി ബ്ലാസ്റ്റേഴ്സിന്റെ ലീഡ് പിന്നെയും ഉയര്‍ത്തി (31).

ഒടുവില്‍ ഓഗ്‌ബെച്ചെ എഴുപത്തിയഞ്ചാം മിനുറ്റില്‍ അഞ്ചാം ഗോളും നേടി ബ്ലാസ്റ്റേഴ്‌സിനെ വിജയത്തിലെത്തിച്ചു. ടൂര്‍ണ്ണമെന്റിലെ രണ്ടാം ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തെത്തി. ഒരു മത്സരം മാത്രം വിജയിച്ച ഹൈദരാബാദ് പത്താം സ്ഥാനത്താണ്.

Exit mobile version