ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം: രാഹുലും രോഹിതും പുറത്ത്

തിരുവനന്തപുരം: വിന്‍ഡീസിനെതിരായ രണ്ടാം ടി20 മത്സരം പുരോഗമിക്കുമ്പോള്‍
ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. 11 പന്തില്‍ 11 റണ്‍സെടുത്ത കെഎല്‍ രാഹുലും പതിനെട്ട് പന്തില്‍ 15 റണ്‍സെടുത്ത രോഹിത് ശര്‍മയുമാണ് പുറത്തായത്.

ഓപ്പണര്‍ കെഎല്‍ രാഹുലിനെ ഖാരി പിയറെ പുറത്താക്കുകയായിരുന്നു. വമ്പനടിക്ക് ശ്രമിച്ച രാഹുലിനെ ഡീപ് ലെഗില്‍ ഹെറ്റ്‌മെയര്‍ പിടികൂടുകയായിരുന്നു.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. നേരത്തെ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

Exit mobile version