പറന്നുയരുന്ന ഇന്ത്യയുടെ ചിറകരിഞ്ഞ് ന്യൂസിലാന്‍ഡ്; ഇന്ത്യയ്ക്ക് 80 റണ്‍സിന്റെ കനത്ത തോല്‍വി

വെല്ലിങ്ടണ്‍: ഏകദിനത്തിലെ വീരവാദങ്ങളൊന്നും ഏറ്റില്ല. ഇന്ത്യയ്ക്ക് ന്യൂസിലാന്‍ഡിനെതിരായ ആദ്യ ട്വന്റി-ട്വന്റിയില്‍ 80 റണ്‍സിന്റെ കനത്ത തോല്‍വി. തല്ല് വാങ്ങിക്കൂട്ടിയ ഇന്ത്യന്‍ ബോളര്‍മാര്‍ ന്യൂസിലാന്‍ഡിന്റെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നതു മുതല്‍ ഇന്ത്യയുടെ തോല്‍വി ആരംഭിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് ആറു വിക്കറ്റിന് 219 റണ്‍സെടുത്തു.

മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ പോരാട്ടം 19.2 ഓവറില്‍ 139 റണ്‍സില്‍ അവസാനിച്ചു. 39 റണ്‍സെടുത്ത എംഎസ് ധോണിയാണ് ഇന്ത്യയുടെ ടോപ്സ്‌കോറര്‍. ശിഖര്‍ ധവാന്‍ (29), വിജയ് ശങ്കര്‍ (27), ക്രുനാല്‍ പാണ്ഡ്യ (20) എന്നിവരാണ് രണ്ടക്കം തികച്ച മറ്റു താരങ്ങള്‍.

ന്യൂസിലാന്‍ഡിനായി ടിം സോത്തി മൂന്നു വിക്കറ്റെടുത്തപ്പോള്‍ ലോക്കി ഫെര്‍ഗൂസന്‍, മിച്ചെല്‍ സാന്റ്നര്‍, ഇഷ് സോധി എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലാന്‍ഡ് 1-0നു മുന്നിലെത്തി.

Exit mobile version