ക്രിക്കറ്റ് അസോസിയേഷന്റെ അഴിമതി തുറന്നുകാട്ടിയ അമ്പാട്ടി റായിഡുവിന് കഷ്ടകാലം; നിയമനടപടി വരുന്നു

ഹൈദരാബാദ്: മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ പ്രസിഡന്റായ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിൽ (എച്ച്‌സിഎ) വൻ അഴിമതിയാണ് നടക്കുന്നതെന്ന് ആരോപിച്ച് ക്രിക്കറ്റ്താരം അമ്പാട്ടി റായിഡു കുരുക്കിൽ. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനെതിരേ അഴിമതിയാരോപണം ഉന്നയിച്ച താരത്തിനെതിരേ നിയമനടപടിക്ക് ഒരുങ്ങുകയാണ് അസോസിയേഷൻ.

അഴിമതി ആരോപണത്തിൽ തെലങ്കാന വ്യവസായിക, മുൻസിപ്പൽ ഭരണകാര്യമന്ത്രി കെടി രാമറാവു ഇടപെടണമെന്നും റായിഡു ട്വിറ്ററിൽ ആവശ്യപ്പെട്ടിരുന്നു. അസോസിയേഷനിലെ ഒരുപറ്റം ആളുകൾക്കെതിരെ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ കേസുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റായിഡുവിന്റെ ട്വീറ്റ്. ഇതിനു പിന്നാലെ താരത്തിനെതിരേ രൂക്ഷവിമർശനവുമായി പ്രസിഡന്റ് അസ്ഹറുദ്ദീൻ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിനെതിരെ എച്ച്‌സിഎ നിയമനടപടിക്ക് ഒരുങ്ങുന്നത്.

Exit mobile version