ബ്ലാസ്‌റ്റേഴ്‌സിന് ആവേശം പകർന്ന് ഖത്തറിൽ നിന്നും മഞ്ഞപ്പടയുടെ ഗാനം; വീഡിയോ

കൊച്ചി: സംസ്ഥാനത്തിന് അഭിമാനവും ആരാധക ലക്ഷങ്ങൾ നെഞ്ചേറ്റിയ ടീമുമായ കേരള ബ്ലാസ്റ്റേഴ്‌സിന് പ്രവാസികളുടെ സ്‌നേഹസമ്മാനം. ബ്ലാസ്‌റ്റേഴ്‌സ് താരങ്ങൾക്ക് പിന്തുണയുമായി ഖത്തറിൽ നിന്നും മഞ്ഞപ്പടയുടെ ഗാനം പുറത്തിറങ്ങി. ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ സാന്നിധ്യത്തിലാണ് ഗാനം പുറത്തിറക്കിയത്.

കൊച്ചി മാരിയേറ്റ് ഹോട്ടലിലാണ് ഹോട്ടൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് ആവേശമായി വീഡിയോ ഗാനം ഫ്‌ളാഷ്‌മോബിന്റെ അകമ്പടിയോടെ അവതരിപ്പിച്ചത്. പിന്നണിഗായകൻ അഫ്‌സലാണ് ആവേശ്വോജ്ജ്വലമായ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഇന്ന് കിക്കോഫ് ചെയ്യുന്ന ഐഎസ്എല്ലിനും ബ്ലാസ്റ്റേഴ്‌സിനും മഞ്ഞപ്പട ആരാധകവൃന്ദത്തിനും ഈ ഗാനം ആവേശം പകരുമെന്നതിൽ സംശയമില്ല.

Exit mobile version