തിരിച്ചടികളുടെ കാലം കഴിഞ്ഞ് പറന്നുയർന്ന് പിയു ചിത്ര; ദേശീയ ഓപ്പൺ അത്‌ലറ്റിക് മീറ്റിൽ സ്വർണ്ണം

പുരുഷ വിഭാഗത്തിൽ ഉറച്ച സ്വർണ്ണമെഡൽ പ്രതീക്ഷയായിരുന്ന

റാഞ്ചി: തിരിച്ചടികളുടെ കാലം കഴിഞ്ഞ് വിമർശകർക്ക് മറുപടി പ്രകടനത്തിലൂടെ നൽകി അത്‌ലറ്റ് പിയു ചിത്ര. ദേശീയ ഓപ്പൺ അത്‌ലറ്റിക് മീറ്റിലെ വനിതകളുടെ 1500 മീറ്ററിൽ മലയാളിതാരം പിയു ചിത്രയ്ക്ക് സ്വർണ്ണം. 4 മിനിറ്റ് 17.39 സെക്കൻഡിലാണ് ചിത്ര 1500 മീറ്റർ പൂർത്തിയാക്കിയത്.

അതേസമയം, പുരുഷ വിഭാഗത്തിൽ ഉറച്ച സ്വർണ്ണമെഡൽ പ്രതീക്ഷയായിരുന്ന ജിൻസൺ ജോൺസനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി അജയ് കുമാർ സരോജ് സ്വർണം നേടി.

പുരുഷൻമാരുടെ 400 മീറ്റർ ഹർഡിൽസിൽ 49.41 സെക്കൻഡിൽ ഫിനിഷ് ചെയ്ത എം പി ജാബിർ മീറ്റ് റെക്കോർഡോടെ ഒന്നാമതെത്തി. വനിതകളുടെ 100 മീറ്ററിൽ ഒന്നാമതെത്തിയ ദ്യുതി ചന്ദാണ് വേഗമേറിയ വനിതാ താരം.

Exit mobile version