മേരികോം സെമിഫൈനലിൽ; എട്ടാം മെഡലുറപ്പിച്ച് ഇന്ത്യ

51 കിലോ വിഭാഗത്തിൽ മേരികോമിന്റെ ആദ്യ മെഡൽ കൂടിയാകും ഇത്.

ഉലൻ ഉദെ: സൈബീരിയയിൽ നടക്കുന്ന ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മെഡലുറപ്പിച്ച് ഇന്ത്യയുടെ മേരികോം. ആറു തവണ ലോകചാമ്പ്യനായ മേരികോം ലോക ചാമ്പ്യൻഷിപ്പിൽ സെമിഫൈനലിൽ പ്രവേശിച്ചു.

റിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയ കൊളംബിയയുടെ ഇൻഗ്രിറ്റ് വലൻസിയയെ പരാജയപ്പെടുത്തിയാണ് ക്വാർട്ടറിൽ മേരികോം വിജയം സ്വന്തമാക്കിയത്. 51 കിലോ വിഭാഗത്തിൽ 5-0 എന്ന സ്‌കോറിലാണ് മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായ മേരികോമിന്റെ അനായാസ വിജയം.

മറ്റൊരു ഇന്ത്യൻ താരം കൂടി മെഡൽ ഉറപ്പിച്ചതോടെ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് എട്ടാം മെഡൽ കൂടി ഉറപ്പായി. 51 കിലോ വിഭാഗത്തിൽ മേരികോമിന്റെ ആദ്യ മെഡൽ കൂടിയാകും ഇത്.

Exit mobile version