പെൺകുഞ്ഞിന്റെ അച്ഛൻ ക്ലബിൽ അജിങ്ക്യ രഹാനെ; മകൾ പിറന്ന സന്തോഷം പങ്കുവെച്ച് താരം

രഹാനെയും ഇന്ത്യൻ ടീമിലെ പെൺകുഞ്ഞിന്റെ അച്ഛൻ ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ്.

ന്യൂഡൽഹി: ടീം ഇന്ത്യയുടെ ടെസ്റ്റ് സ്‌ക്വാഡിന്റെ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ പെൺകുഞ്ഞിന്റെ അച്ഛനായി. ശനിയാഴ്ചയാണ് രഹാനെയുടെ ഭാര്യ രാധിക ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ഈ സന്തോഷം പങ്കുവെയ്ക്കാൻ രഹാനെ ഭാര്യയ്ക്ക് അരികിലില്ലെങ്കിലും ആരാധകരോട് സന്തോഷം പങ്കുവെയ്ക്കാൻ താരം മടിച്ചില്ല.

വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരം കളിക്കുകയാണ് രഹാനെ. ബാല്യകാല സുഹൃത്തായ രാധികയെ 2014-ലാണ് രഹാനെ ജീവിതത്തിലേക്ക് ക്ഷണിച്ചത്.

പെൺകുഞ്ഞ് ജനിച്ചതോടെ എംഎസ് ധോണി, ഹർഭജൻ സിങ്, സുരേഷ് റെയ്ന, രോഹിത് ശർമ്മ, ഹനുമ വിഹാരി എന്നിവർക്കൊപ്പം രഹാനെയും ഇന്ത്യൻ ടീമിലെ പെൺകുഞ്ഞിന്റെ അച്ഛൻ ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ്.

Exit mobile version