ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ചരിത്രം രചിച്ച് അമിത് പാംഗൽ; ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻതാരം

അമിതിന്റെ ഫൈനലിലെ എതിരാളി ഉസ്ബെക്കിസ്താൻ താരം ഷക്കോബിദിൻ സോറോവാണ്.

ന്യൂഡൽഹി: ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമായി അമിത് പാംഗൽ. 52 കിലോ വിഭാഗം സെമി ഫൈനലിൽ ആവേശകരമായ മത്സരത്തിനൊടുവിൽ കസഖ് താരം സാക്കെൻ ബിബോസിനോവിനെ കീഴടക്കിയാണ് അമിത് ഫൈനലിലെത്തിയത്. അമിതിന്റെ ഫൈനലിലെ എതിരാളി ഉസ്ബെക്കിസ്താൻ താരം ഷക്കോബിദിൻ സോറോവാണ്.

ഇതുവരെ അമിതിനു മുമ്പ് ഒരു ഇന്ത്യൻ താരത്തിന് ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിന്റെ സെമിക്കപ്പുറം കടക്കാനായിരുന്നില്ല. ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ഇതുവരെ ആറ് മെഡലുകളാണ് നേടാനായത്.

ഈ വർഷം ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 52 കിലോ വിഭാഗത്തിൽ സ്വർണ്ണം നേടിയിരുന്നു അമിത് പാംഗൽ. 2018 ഏഷ്യൻ ഗെയിംസിലും അമിത് പാംഗൽ ജേതാവായിട്ടുണ്ട്.

Exit mobile version