ഹെഡ് മാസ്റ്റർ വീണ്ടും ബ്ലാസ്‌റ്റേഴ്‌സിലേക്ക്; മുഹമ്മദ് റാഫിക്കായി ശ്രമങ്ങൾ

വരും ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് വൃത്തങ്ങളിൽ നിന്നും ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

കൊച്ചി: മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം എം മുഹമ്മദ് റാഫി ക്ലബിലേക്ക് മടങ്ങിയെത്തുന്നു. കരാർ കാലാവധിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും റാഫിയെ തിരികെയെത്തിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് വിവരം. ഇത് സംബന്ധിച്ച് വരും ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് വൃത്തങ്ങളിൽ നിന്നും ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

ഇക്കഴിഞ്ഞ എഎഫ്‌സി കപ്പിൽ ചെന്നൈയിനു വേണ്ടി റാഫി മികച്ച പ്രകടനം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മുൻതാരത്തിനായി ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ ആരംഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് തിരികെ എത്തിച്ചതെന്നാണ് വിവരം. 2016 ഫൈനലിൽ ഉൾപ്പെടെ 6 ഗോളുകൾ നേടിയിട്ടുണ്ട് താരം. ഹെഡർ ഗോളുകളിലൂടെ ശ്രദ്ധേയനായ റാഫി ഹെഡ് മാസ്റ്റർ എന്നാണ് അറിയപ്പെടുന്നത്.

ആദ്യ ഐഎസ്എൽ കിരീടം എടികെ നേടിയപ്പോഴും പിന്നീട് ചെന്നൈയിൽ എഫ് സി ജേതാക്കളായപ്പോഴും റാഫി ടീമിലുണ്ടായിരുന്നു. നിലവിൽ ചെന്നൈയിൻ എഫ്‌സിക്ക് വേണ്ടിയാണ് റാഫി കളിക്കുന്നത്.

Exit mobile version