ബാലണ്‍ ഡി ഓര്‍ അങ്ങ് മറന്നേക്ക്! ഇത്തവണ റൊണാള്‍ഡോയ്ക്കും മെസിക്കും കിട്ടില്ല; പുതുമുഖം സ്വന്തമാക്കും; പുരസ്‌കാര രഹസ്യം ചോര്‍ന്നു!

ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഒരു ദശാബ്ദമായി പുരസ്‌കാരം കൈയ്യില്‍ വെയ്ക്കുന്ന സൂപ്പര്‍ താരങ്ങളായ മെസിക്കും റൊണാള്‍ഡോയ്ക്കുമല്ലെന്ന് സൂചന.

പാരീസ്: ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഒരു ദശാബ്ദമായി പുരസ്‌കാരം കൈയ്യില്‍ വെയ്ക്കുന്ന സൂപ്പര്‍ താരങ്ങളായ മെസിക്കും റൊണാള്‍ഡോയ്ക്കുമല്ലെന്ന് സൂചന.പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇത്തവണ ബാലണ്‍ ഡി ഓര്‍ റഷ്യ ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനല്‍ വരെ എത്തിച്ച ലൂക്ക മോഡ്രിച്ചിനാകുമെന്ന് റിപ്പോര്‍ട്ട്.

ലോക ഫുട്ബോളില്‍ പരമോന്നത പുരസ്‌കാരമായി കണക്കാക്കപ്പെടുന്ന ബാലണ്‍ ഡിയോര്‍ പുരസ്‌കാര വിജയി ആരെന്നുള്ള കാര്യം ചോര്‍ന്നാണ് ഇക്കുറി മോഡ്രിച്ചാകും വിജയി എന്ന റിപ്പോര്‍ട്ടു പുറത്ത് വരുന്നത്.


ലോകകപ്പിലെ പ്രകടനം ഇക്കുറി ബാലണ്‍ ഡിയോറില്‍ നിര്‍ണായകമാണെന്നിരിക്കെ മോഡ്രിച്ച് തന്നെയാണ് പുരസ്‌കാരത്തിന് അര്‍ഹന്‍ എന്നാണ് വിലയിരുത്തലുകള്‍. എന്നാല്‍, ഫ്രാന്‍സിന്റെ കൗമാര താരം കെയിലന്‍ എംബാപ്പെയെയും പുരസ്‌കാരത്തിനായി ചിലര്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്.

പക്ഷെ,മോഡ്രിച്ചിന്റെ പ്രായം കണക്കിലെടുത്ത് പുരസ്‌കാരം അദ്ദേഹത്തിന് തന്നെ നല്‍കണമെന്ന വാദം ശക്തമാണ്. നിലവില്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ വോട്ടെടുപ്പില്‍ മോഡ്രിച്ച് ഒന്നാമതും, റാഫേല്‍ വരാനെ രണ്ടാമതും, കെയിലിന്‍ എംബാപ്പെ മൂന്നാമതുമാണ്.

Exit mobile version