100 വിക്കറ്റെടുക്കണം, കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയില്‍; പുതിയ പ്രതീക്ഷകള്‍ പങ്കുവച്ച് ശ്രീശാന്ത്

കൊച്ചി: ഐപിഎല്‍ ഒത്തുകളി വിവാദത്തിലെ വിലക്ക് വെട്ടിക്കുറച്ച് ബിസിസിഐ കനിഞ്ഞതോടെ പ്രതീക്ഷയിലാണ് ശ്രീശാന്ത്. ഇപ്പോള്‍ 36 വയസ്സായി. വിലക്ക് കഴിയുമ്പോഴേക്കും 37 ആവും. ഇനിയും മൂന്നു വര്‍ഷമെങ്കിലും കളിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന അത്ഭുതത്തിനാണ് കാത്തിരിക്കുന്നത് ശ്രീശാന്ത് പറയുന്നു.

കളിയില്‍ തിരിച്ചെത്തിയാല്‍ ദേശീയ ടീമിലും ഇടം പിടിക്കാനാവുമെന്നാണ് പ്രതീക്ഷ.
വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിക്കു കീഴില്‍ കളിക്കണം. 100 ടെസ്റ്റ് വിക്കറ്റെങ്കിലും എടുത്ത് വിരമിക്കണം.

40ാം വയസ്സിലും ഗ്രാന്‍ഡ്സ്ലാം നേടിയ ലിയാണ്ടര്‍ പേസും 38ലും കിരീടമുയര്‍ത്തുന്ന റോജര്‍ ഫെഡററുമാണ് എന്റെ പ്രചോദനം. പരിശീലനം ഇതുവരെ മുടക്കിയിട്ടില്ല. ഇപ്പോഴും 140 കി.മീ മുകളില്‍ പന്തെറിയുന്നുണ്ട്.

അടുത്ത വര്‍ഷം സെപ്റ്റംബറോടെ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമാകണം. പ്രതിസന്ധി ഘട്ടങ്ങളില്‍ പിന്തുണച്ചവര്‍ക്കും കുടുംബത്തിനും കേരള ക്രിക്കറ്റ് അസോസിയേഷനും നന്ദി. സുരേഷ് റെയ്‌ന, യുവരാജ് സിങ്, ഗൗതം ഗംഭീര്‍, വിരേന്ദര്‍ സെവാഗ് തുടങ്ങി ഒരുപാടുപേര്‍ പിന്തുണ നല്‍കിയിട്ടുണ്ട്. എല്ലാവരോടും നന്ദിയുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.

Exit mobile version