മക്കള്‍ നടന്നകലുന്നു ! ചിത്രവും ഹൃദയസ്പര്‍ശിയായ കുറിപ്പും പങ്കുവെച്ച് സ്മൃതി ഇറാനി

ഉപരിപഠനത്തിനായി മകന്‍ ദൂരത്തേക്ക് പോകുന്നതിലുള്ള സങ്കടം കൊണ്ടാണ് ഇങ്ങനൊരു കുറിപ്പ് എന്നാണ് മിക്കവരുടെയും അഭിപ്രായം

രാഷ്ട്രീയ കാര്യങ്ങള്‍ക്കൊപ്പം കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്ന വ്യക്തിയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്ക് അടിപൊളി അടിക്കുറിപ്പും മന്ത്രി നല്‍കാറുണ്ട്. സ്മൃതി ഇറാനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചൊരു ചിത്രവും അതിന് നല്‍കിയ ഹൃദയസ്പര്‍ശിയായ ക്യാപ്ഷനും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മക്കളായ സോര്‍ ഇറായിനിയും സോയിഷ് ഇറാനിയും നടന്നു പോകുന്ന ചിത്രമാണ് സ്മൃതി ഇറാനി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മക്കള്‍ വലുതായിക്കഴിഞ്ഞാല്‍ ജോലിയുടേയോ വിദ്യാഭ്യാസത്തിന്റെയൊക്കെ ഭാഗമായി അമ്മമാരെ വിട്ട് നില്‍ക്കേണ്ടിവരും.

മക്കളെ പിരിഞ്ഞിരിക്കാന്‍ സാധിക്കില്ലെങ്കിലും അവരുടെ യാത്ര മുടക്കാന്‍ ഒരമ്മയ്ക്കും സാധിക്കില്ലയെന്ന് സൃമൃതി ഇറാനി കുറിപ്പില്‍ പറയുന്നു. ഉപരിപഠനത്തിനായി മകന്‍ ദൂരത്തേക്ക് പോകുന്നതിലുള്ള സങ്കടം കൊണ്ടാണ് ഇങ്ങനൊരു കുറിപ്പ് എന്നാണ് മിക്കവരുടെയും അഭിപ്രായം. 17 വയസുകാരനായ മകന് പ്ലസ്ടു പരീക്ഷയുടെ സമയത്ത് ആശംസയറിച്ച് സ്മൃതി ഇറാനി പോസ്റ്റ് ചെയ്ത കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Exit mobile version