ആര്‍ക്കെങ്കിലും തൃശൂര്‍ ഉള്ള ഈ മിടുക്കിയെ അറിയുമോ? എനിക്ക് സ്‌ക്രീന്‍ സേവറാക്കാന്‍ അവളുടെയും കുതിരയുടെയും ചിത്രം വേണം,അവള്‍ എന്റെ ഹീറോ ആണ്; ആനന്ദ് മഹീന്ദ്ര

മാള പുത്തന്‍വേലിക്കര മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരി അജയ് കാലിന്ദയുടെ മകളാണ് പത്താം ക്ലാസുകാരിയായ കൃഷ്ണ

കുതിരപ്പുറത്ത് കയറി പരീക്ഷയ്ക്ക് പോയ ആ പത്താംക്ലാസുകാരിയെ നമ്മളൊക്കെ അഭിനന്ദിച്ചിരുന്നു. ഇപ്പോഴിതാ കൃഷ്ണ എന്ന മിടുക്കി തന്റെ ഹീറോയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര. റാണാ കൃഷ് എന്നാണ് കൃഷ്ണയുടെ കുതിരയുടെ പേര്.

ആര്‍ക്കെങ്കിലും തൃശൂരിലെ ഈ കുട്ടിയെ ആറിയുമോ? എനിക്ക് സ്‌ക്രീന്‍ സേവറാക്കാന്‍ അവളുടെയും അവളുടെ കുതിരയുടെയും ചിത്രം വേണം. അവള്‍ എന്റെ ഹീറോയാണ്. കുതിരപ്പുറത്ത് കയറി സ്‌കൂളിലേക്ക് പോകുന്ന അവള്‍ എന്നില്‍ ശുഭ പ്രതീക്ഷകള്‍ നിറയ്ക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു .

മാള പുത്തന്‍വേലിക്കര മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരി അജയ് കാലിന്ദയുടെ മകളാണ് പത്താം ക്ലാസുകാരിയായ കൃഷ്ണ. മാള ഹോളി ഗ്രേസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. കുതിരയോട്ട മത്സരങ്ങളില്‍ പങ്കെടുക്കുക എന്നാതാണ് ഈ മിടുക്കിയുടെ ഏറ്റവും വലിയ ആഗ്രഹം. കൃഷ്ണ കുതിരപ്പുറത്ത് പോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Exit mobile version