വിവാഹ സദ്യയ്ക്കുള്ള ലിസ്റ്റ് തയ്യാറാക്കി വ്യത്യസ്തമായൊരു തനി നാടന്‍ സേവ് ദി ഡേറ്റ് വീഡിയോ

പവിത്രം സിനിമയിലെ ഒരു രംഗം കണ്ടപ്പോള്‍ പ്രൈംലെന്‍സ് ഉടമ ആനന്ദ് ആലന്തറയുടെ മനസ്സില്‍ തോന്നിയ ആശയമാണ് ഈ സേവ് ദ് ഡേറ്റ് വിഡിയോ

സമൂഹമാധ്യമങ്ങളില്‍ ഒത്തിരി സേവ് ദി ഡേറ്റ് വീഡിയോകള്‍ കണ്ടിട്ടുണ്ടാകും എന്നാന്‍ തികച്ചും വ്യത്യസ്ഥമായെരു സേവ് ദി ഡേറ്റ് വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. നാട്ടിന്‍പുറത്തിന്റെ സൗന്ദര്യം ഉള്‍കൊണ്ടുള്ള തനി നാടന്‍ സേവ് ദ് ഡേറ്റ് വിഡിയോയാണിത്.

പവിത്രം സിനിമയിലെ ഒരു രംഗം കണ്ടപ്പോള്‍ പ്രൈംലെന്‍സ് ഉടമ ആനന്ദ് ആലന്തറയുടെ മനസ്സില്‍ തോന്നിയ ആശയമാണ് ഈ സേവ് ദ് ഡേറ്റ് വിഡിയോ. ഏപ്രില്‍ 22ന് നടക്കുന്ന വിവാഹത്തിന് വേണ്ടി ഒരുക്കിയ വീഡിയോയാണിത്. തിരുവനന്തപുരം വെഞ്ഞാറമൂട് പ്രവൃത്തിക്കുന്ന പ്രൈം ലെന്‍സ് ഫോട്ടോഗ്രഫിയാണ് ലക്ഷ്മിയുടേയും ആനന്ദിന്റെയും വിവാഹത്തിനായി ഒരുക്കിയിരിക്കുന്നത്.

Exit mobile version