കുതിച്ചുപാഞ്ഞ ആംബുലന്‍സ് രണ്ടു സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചു തെറിപ്പിച്ചു; വീഡിയോ

റോഡിലൂടെ ലൈറ്റിട്ട് അതിവേഗത്തില്‍ പായുന്ന ആംബുലന്‍സ് രണ്ടു സ്‌കൂട്ടറിലെ യാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുന്ന വീഡിയോയാണ് സമീഹമാധ്യമത്തില്‍ പ്രചരിക്കുന്നത്

ആംബുലന്‍സ് പായുന്നത് പല ജീവനുകളും രക്ഷിക്കാനാണ്. ഓരോ മിനിട്ടുകള്‍ പോലും വിലപ്പെട്ടതാണ് ഓരോ ആംബുലന്‍സ് ഡ്രൈവര്‍ക്കും. ജീവന്‍ രക്ഷിക്കാനായി മരണപാച്ചില്‍ നടത്തുമ്പോള്‍ ആംബുലന്‍സ് പലപ്പോഴും അപകടങ്ങള്‍ വിളിച്ചവരുത്താറുണ്ട്. അത്തരത്തിനുള്ള ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലി കൊണ്ടിരിക്കുന്നത്.

റോഡിലൂടെ ലൈറ്റിട്ട് അതിവേഗത്തില്‍ പായുന്ന ആംബുലന്‍സ് രണ്ടു സ്‌കൂട്ടറിലെ യാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുന്ന വീഡിയോയാണ് സമീഹമാധ്യമത്തില്‍ പ്രചരിക്കുന്നത്. ആംബുലന്‍സിന്റെ ഇടിയുടെ ആഘാതത്തില്‍ രണ്ടു സ്‌കൂട്ടറുകളിലെ മൂന്നു യാത്രക്കാരാണ് റോഡിലേക്ക് വീണത്. ആ ആംബുലന്‍സില്‍ തന്നെ പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കയറ്റുന്നതും കാണാം. അതേസമയം ഇടിച്ച് തെറിപ്പിച്ച ആംബുലന്‍സില്‍ രോഗികളുണ്ടായിരുന്നോ എന്നത് വ്യക്തമല്ല.

Exit mobile version