ആടുജീവിതത്തിലൂടെ വായനക്കാരുടെ മനസിനെ നൊമ്പരപ്പെടുത്തിയ നജീബിന്റെ മകളുടെ വിവാഹം; നവദമ്പതികളെ അനുഗ്രഹിക്കാന്‍ ബൈന്യാമിനും, വൈറലായി ചിത്രങ്ങള്‍

നജീബിന്റെ മകളുടെ വിവാഹമായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു

ആലപ്പുഴ: ആടുജീവിതം എന്ന ബെന്യാമിന്റെ നോവലിലൂടെ വായനക്കാരുടെ മനസിനെ നൊമ്പരപ്പെടുത്തിയ നജീബിന്റെ മകളുടെ വിവാഹം കഴിഞ്ഞു. ആറാട്ടുപുഴയില്‍ വെച്ചായിരുന്നു വിവാഹം. ഇക്കാര്യം ബെന്യാമിനാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുന്നത്.

നവ ദമ്പതികളെ അനുഗ്രഹിക്കാന്‍ ബെന്യാമിനും എത്തിയിരുന്നു. ‘നജീബിന്റെ മകളുടെ വിവാഹമായിരുന്നുവെന്ന്’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഒപ്പം കുറച്ച് ചിത്രങ്ങളും പങ്കുവെച്ചു. ആടുജീവിതത്തിലെ കേന്ദ്ര കഥാപാത്രമാണ് നജീബ്. പ്രവാസ ലോകത്തില്‍ നജീബിന് അനുഭവിക്കേണ്ടിവന്ന ദുരിത ജീവിതം വായനക്കാരുടെ കണ്ണിനെ ഈറനണിയിച്ചു.

ചിത്രങ്ങള്‍ കാണാം…

Exit mobile version