ഒക്ടോബറില്‍ അടച്ചു പൂട്ടുമോ? പ്രചരിക്കുന്ന വാര്‍ത്തയോട് പ്രതികരിച്ച് ടിക് ടോക്

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ വൈറലായ ആപ്ലിക്കേഷനാണ് ടിക് ടോക്. എന്നാല്‍ കുറച്ച് ദിവസമായി കേള്‍ക്കുന്ന വാര്‍ത്തയാണ് ‘ടിക് ടോക്’ ഒക്ടോബറില്‍ നിര്‍ത്തുകയാണ് എന്നുളളത്. 2016 ല്‍ ചൈനയില്‍ ആരംഭിച്ച ആപ്പിന് രാജ്യത്ത് മാത്രം 150 മില്യണ്‍ ഉപഭോക്താക്കളാണ് ഉള്ളത്. ആഗോളതലത്തില്‍ 500 മില്യണ്‍ ഉപഭോക്താക്കളാണ് ഉള്ളത്.

ടിക് ടോക് ഒക്ടോബര്‍ 26 ന് നിര്‍ത്തും നെറ്റ്‌വര്‍ക്കിലെ നെഗറ്റിവിറ്റിയാണ് കാരണം. ടിക് ടോക് ഉണ്ടായിരുന്ന കാലം രസകരമായിരുന്നു. ടിക് ടോക്കില്‍ നിന്നും എല്ലാവര്‍ക്കും നന്ദി.’ ഇതാണ് പ്രചരിക്കുന്ന സന്ദേശം.

എന്നാല്‍ ഇത് വ്യാജമാണെന്ന് ടിക് ടോകിന്റെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടുണ്ട്. സന്ദേശം വ്യാജമാണെന്ന് ടിക് ടോക് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പറയുന്നു.

Exit mobile version