‘തിരിച്ചറിവൊക്കെ നല്ലതാ, പക്ഷേ പുര കത്തുമ്പോ വാഴ വെട്ടണ പോലെ ഈ സമയത്ത് കേറി ഒണ്ടാക്കരുത്’; മോഹന്‍ലാലിന്റെ ബ്ലോഗിനെ തേച്ചൊട്ടിച്ച് ട്രോളന്മാര്‍

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളക്കരയോട് ചില ഓര്‍മ്മപ്പെടുത്തലുകളുമായി ബ്ലോഗെഴുതിയ നടന്‍ മോഹന്‍ലാലിനെ തേച്ചൊട്ടിച്ച് ട്രോളന്മാര്‍. സംസ്ഥാന സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ചായിരുന്നു ബ്ലോഗ്. പണം പിരിക്കല്‍ മാത്രമല്ല ദുരിതാശ്വാസ പ്രവര്‍ത്തനം എന്ന് തിരിച്ചറിയേണ്ടതുണ്ടെന്നാണ് താരം കുറിച്ചത്. മഴ പെയ്ത് മണ്ണിടിഞ്ഞ് കഴിഞ്ഞ് മനുഷ്യരെ രക്ഷിക്കാന്‍ ഓടുന്നതിനേക്കാള്‍ അതിന് മുന്‍പ് ആധുനിക ശാസ്ത്ര സംവിധാനവും കൃത്യമായ പ്ലാനിങും ഉപയോഗിച്ച് അപകടസ്ഥലങ്ങളില്‍ നിന്ന് മനുഷ്യരെ മാറ്റാന്‍ സാധിക്കില്ലേയെന്നുമാണ് ബ്ലോഗില്‍ മോഹന്‍ലാല്‍ ചോദിക്കുന്നത്.

ഇതിന് പുറമെ മഴ മാറി വെയില്‍ പരന്നതോടെ പഴയതൊക്കെ മറന്ന കേരളത്തിലെ ജനങ്ങള്‍ വീണ്ടും മലയിടിച്ചിലും പാറപൊട്ടിക്കലും തുടര്‍ന്നു. കൊടും മഴയില്‍ പാവപ്പെട്ട ജനങ്ങളുടെ വിലപ്പെട്ട ജീവനും ഒലിച്ചുപോയി എന്നൊക്കെയാണ് താരം ബ്ലോഗില്‍ കുറിച്ചത്. ഇതിനെ ആണ് ട്രോളന്മാര്‍ ഇപ്പോള്‍ തേച്ചോട്ടിച്ചിരിക്കുന്നത്. രസകരമായ ചില ട്രോളുകള്‍ ഇതാ………












Exit mobile version