മൂന്ന് കണ്ണുള്ള അപൂര്‍വ്വയിനം പാമ്പിനെ കണ്ടെത്തി

ഓസ്‌ട്രേലിയയുടെ വടക്കന്‍ മേഖലയിലെ ഡാര്‍വിന്‍ നഗരത്തിലാണ് മൂന്ന് കണ്ണുള്ള അപൂര്‍വ്വയിനം പാമ്പിനെ കണ്ടെത്തിയത്

ഡാര്‍വിന്‍: ഓസ്‌ട്രേലിയയില്‍ അപൂര്‍വ്വയിനം പാമ്പിനെ കണ്ടെത്തി. പാമ്പിന് മൂന്ന് മാസം പ്രയവും 40 സെന്റിമീറ്റര്‍ നീളവുമാണുള്ളത്. പാമ്പിനെ കണ്ടെത്തി അധികം താമസിക്കാതെ തന്നെ അത് ചത്തുപോയെന്ന് അധികൃതര്‍ വ്യക്തമാക്കി. ആദ്യം ഇരട്ടത്തലയുള്ള പാമ്പാണെന്നാണ് കരുതിയതെങ്കിലും പിന്നീട് അല്ലെന്ന് തിരിച്ചറിയുകയായിരുന്നു.

.

ഭ്രൂണാവസ്ഥയില്‍ തന്നെ കണ്ണ് രൂപപ്പെട്ടിരിക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. പാരിസ്ഥിതിക വ്യതിയാനങ്ങളാവും ഇത്തരത്തിലൊരു അവസ്ഥയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. പാമ്പിന്റെ മൂന്ന് കണ്ണിനും പൂര്‍ണ്ണ കാഴ്ചശക്തിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഭക്ഷണം കഴിക്കാന്‍ ഈ അപൂര്‍വ്വയിനം പാമ്പിന് ഏറെ ബുദ്ധിമുട്ടിയിരുന്നുവെന്നും ഇത്രയും നാള്‍ ജീവിച്ചത് തന്നെ അദ്ഭുതമെന്നാണ് നോര്‍ത്തേണ്‍ ടെറിട്ടറി പാര്‍ക്‌സ് ആന്റ് വൈല്‍ഡ്ലൈഫിലെ അധികൃതര്‍ വ്യക്തമാക്കിയത്. ഗവേഷണത്തിനായി പാമ്പിന്റെ ശരീരം ഡാര്‍വിനിലെ ഗവേഷണ സ്ഥാപനത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version