വാഴ, കപ്പ, മഞ്ഞള്‍, ഇഞ്ചി; കേരളത്തെ വെല്ലുന്ന ഓസ്‌ട്രേലിയയിലെ കൃഷിയിടം വൈറല്‍, മലയാളി ശരിക്കും അടിപൊളി തന്നെ!

ഓസ്‌ട്രേലിയയിലെ പല നാടുകളിലും കേരളത്തിന് ഏറെ സമാനമായ കാലാവസ്ഥയാണ്. അതിനുള്ള പ്രധാന ഉദാഹരണമാണ് ക്വീന്‍സ്ലന്‍ഡ്. മലയാളികള്‍ കൂടുതലും താമസിക്കുന്ന സ്ഥലമാണിത്. ഇപ്പോഴിതാ ക്വീന്‍സ്ലന്‍ഡില്‍ ഒരുക്കിയ കൃഷിയിടത്തിലെ വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ കോട്ടയം സ്വദേശി ചൂരവേലില്‍ ടോണിയാണ് ക്വീന്‍സ്ലന്‍ഡിലെ എയര്‍ എന്ന ഗ്രാമത്തില്‍ കൃഷിയിടത്തെ കുറിച്ചുള്ള വീഡിയോ പങ്കുവെച്ചത്. കപ്പവാഴക്കൃഷിയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

ഓസ്‌ട്രേലിയന്‍ മല്ലു എന്ന ചാനലിലൂടെയാണ് ടോണി ഈ കാര്യം പങ്കുവെച്ചത്. വാഴയും കപ്പയും മാത്രമല്ല, മഞ്ഞള്‍, ഇഞ്ചി, മറ്റു കിഴങ്ങിനങ്ങള്‍ എന്നിവയെല്ലാം ഈ കൃഷിയിടത്തില്‍ വളരുന്നുണ്ട്. രണ്ടിനം കപ്പയ്‌ക്കൊപ്പം നേന്ത്രന്‍, പൂവന്‍ വാഴകളും അതുപോലെ ഓസ്‌ട്രേലിയന്‍ ഇനങ്ങളായ റോബസ്റ്റ,മങ്കി ബനാന, ലേഡി ഫിംഗര്‍ എന്നിവയാണുള്ളത്.

also read: ‘എല്ലാ കള്ളന്‍മാരുടെയും പേരില്‍ മോഡി ഉണ്ട്’: അപകീര്‍ത്തി കേസില്‍ രാഹുല്‍ഗാന്ധിക്ക് രണ്ട് വര്‍ഷം തടവും പിഴയും

പ്രധാനമായും ജൈവവളംതന്നെയാണ് ഉപയോഗിക്കുന്നത്. ചാണകപ്പൊടി, കോഴിവഴം തുടങ്ങിയവ പ്രധാനമായും നല്‍കുന്നു. അതുപോലെ വിളവെടുത്തശേഷം വാഴത്തടകള്‍ വെട്ടിയരിഞ്ഞ് ചുവട്ടില്‍ ഇട്ടുകൊടുക്കുന്നതായും ടോണി വിഡിയോയില്‍ പറയുന്നുണ്ട്.

also read: ഇന്ത്യൻ കമ്പനിയുടെ കഫ്‌സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ച സംഭവം; മരുന്ന് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി

ഇതിന്റെയെല്ലാം വിപണനം ഓസ്‌ട്രേലിയയിലെ മലയാളി സര്‍ക്കിളില്‍ത്തന്നെയാണ്. ഇതിനായി വാട്‌സാപ് ഗ്രൂപ്പുണ്ട്. അധികമുള്ള കപ്പയും വാഴയുമൊക്കെ ഓസ്ട്രലിയയിലെ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കാറാണ് പതിവ്. അതേസമയം, കൃഷിയിടത്തിന്റെ ഉടമ സ്ഥലത്തില്ലാത്തതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെക്കാന്‍ കഴിഞ്ഞില്ലെന്ന് ടോണി പറയുന്നു.

Exit mobile version