ബഹിരാകാശ സന്ദര്‍ശനം വിജയകരം; സ്‌പേസ് എക്‌സ് കാപ്‌സ്യൂള്‍ ഭൂമിയിലെത്തി

കഴിഞ്ഞ ശനിയാഴ്ചയാണ് ഫ്‌ളോറിഡ കെന്നടി സ്‌പേസ് സെന്ററില്‍ നിന്നും എലന്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് കാപ്‌സ്യൂള്‍ ബഹിരാകാശത്തേക്ക് കുതിച്ചത്

ഫ്‌ളോറിഡ: നാസയുടെ പുതിയ പരീക്ഷണം വിജയകരമായി. എലന്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് കാപ്‌സ്യൂള്‍ ഭൂമിയില്‍ തിരിച്ചെത്തി. നീണ്ട ആറു ദിവസത്തെ ബഹിരാകാശ സന്ദര്‍ശനത്തിന് ശേഷമാണ് സ്‌പേസ് എക്‌സ് കാപ്‌സ്യൂള്‍ തിരിച്ചെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അറ്റ്‌ലാന്റിക് കടലിലാണ് സ്‌പേസ് എക്‌സ് കാപ്‌സ്യൂള്‍ സുര്കഷിതമായി തിരിച്ചിറങ്ങിയത്.

സ്‌പേസ് എക്‌സ് കാപ്‌സ്യൂള്‍ സുരക്ഷിതമായി ഭൂമിയില്‍ എത്തിയതോടെ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള അമേരിക്കയുടെ പുതിയ ശ്രമമാണ് വിജയിച്ചിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഫ്‌ളോറിഡ കെന്നടി സ്‌പേസ് സെന്ററില്‍ നിന്നും എലന്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് കാപ്‌സ്യൂള്‍ ബഹിരാകാശത്തേക്ക് കുതിച്ചത്. ഫാല്‍ക്കന്‍ 9 എന്ന റോക്കറ്റാണ് കാപ്‌സ്യൂളിനെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിച്ചത്. ബഹിരാകാശ യാത്രികരുടെ വേഷത്തിലുള്ള രണ്ട് ഡമ്മികളാണ് ഇതില്‍ ഉണ്ടായിരുന്നത്.

പരീക്ഷണം വിജയകരമായതിനാല്‍ ജൂലൈയില്‍ രണ്ട് ബഹിരാകാശ യാത്രികരുമായി ഈ സ്‌പേസ് എക്‌സ് കാപ്‌സ്യൂള്‍ വീണ്ടും ബഹിരാകാശത്തേക്ക് കുതിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

Exit mobile version