തേനീച്ചകള്‍ക്ക് മനുഷ്യനെ പോലെ വസ്തുക്കളെ തിരിച്ചറിയാനും എണ്ണം മനസിലാക്കാന്‍ സാധിക്കും; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രലോകം!

നാല് ഗ്രന്ഥികള്‍ മാത്രമുള്ള തേനീച്ചയുടെ തലച്ചോറിന് സമാനമായ മിനിയേച്ചര്‍ തലച്ചോര്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിലാണ് ഇത് കണ്ടെത്തിയത്.

തേനീച്ചകള്‍ക്ക് മനുഷ്യനെ പോലെ വസ്തുക്കളെ തിരിച്ചറിയാനും എണ്ണം മനസിലാക്കാന്‍ സാധിക്കുമെന്ന് ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഗവേഷകര്‍. ലണ്ടനിലെ ക്വീന്‍ മേരി സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. നാല് ഗ്രന്ഥികള്‍ മാത്രമുള്ള തേനീച്ചയുടെ തലച്ചോറിന് സമാനമായ മിനിയേച്ചര്‍ തലച്ചോര്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിലാണ് ഇത് കണ്ടെത്തിയത്.

വസ്തുക്കളെ തിരിച്ചറിയുകയും എണ്ണം മനസിലാക്കുകയും ചെയ്യാന്‍ മിനിയേച്ചര്‍ തലച്ചോറിന് പെട്ടെന്ന് സാധിച്ചുവെന്നാണ് ഗവേഷകരുടെ വാദം. തേനീച്ചകള്‍ക്ക് ഒന്നു മുതല്‍ പത്തു വരെ എണ്ണാന്‍ സാധിക്കുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഓരോ വസ്തുക്കളെയും അടുത്ത് പോയി നിരീക്ഷിച്ച് അവയെ ഘട്ടം ഘട്ടമായി തിരിച്ചറിയാനെ തേനീച്ചകള്‍ക്ക് കഴിവുള്ളു എന്ന് ഗവേഷകര്‍ പറയുന്നു.

Exit mobile version