മാഗിയില്‍ ചിക്കന്റെ കുടലും നഖവും; പ്രതികരണവുമായി ദുബായ് മുന്‍സിപ്പാലിറ്റി രംഗത്ത്

സോഡിയം ഗ്ലൂട്ടാമേറ്റിലെ ഭക്ഷ്യ അഡിറ്റീവുകള്‍ യുഎഇയുടെ മാനദണ്ഡങ്ങള്‍ക്കും കോഡെക്സ് അലിമെന്റേറിയസും യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് പോലുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി ഉപയോഗിക്കാന്‍ അധികാരമുണ്ടെന്നും മുന്‍സിപ്പാലിറ്റിയുടെ പ്രസ്താവനയില്‍ പറയുന്നുണ്ട്

ദുബായ്: ദുബായിയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാഗിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്ത നിഷേധിച്ച് ദുബായ് മുന്‍സിപ്പാലിറ്റി രംഗത്ത്. മാഗിയുടെ ഉല്‍പ്പന്നങ്ങളില്‍ ചിക്കന്റെ കുടലും നഖവും ഫ്‌ലേവര്‍ എന്‍ഹാന്‍സറായ സോഡിയം ഗ്ലൂട്ടാമേറ്റ് എന്നിവ അടങ്ങിയിട്ടുണ്ടെന്നും കുട്ടികളുടെ മസ്തിഷ്‌ക കോശങ്ങളെ ആക്രമിക്കുകയും കരളിനെയും വൃക്കകളെയും വളരെ ദോഷകരമായ രീതിയില്‍ ബാധിക്കുമെന്നാണ് മാഗിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്ത.

അതേസമയം ശാസ്ത്രീയമായ തെളിവുകളില്ലാതെയാണ് ഈ വാര്‍ത്ത പ്രചരിക്കുന്നതെന്നും ആരോഗ്യ രംഗത്തുനിന്ന് യാതൊരും ഔദ്യോഗിക വിശദീകരണങ്ങളുമില്ലാതെയാണ് വ്യാജ വാര്‍ത്ത പ്രചരിച്ചതെന്ന് ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

സോഡിയം ഗ്ലൂട്ടാമേറ്റിലെ ഭക്ഷ്യ അഡിറ്റീവുകള്‍ യുഎഇയുടെ മാനദണ്ഡങ്ങള്‍ക്കും കോഡെക്സ് അലിമെന്റേറിയസും യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് പോലുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി ഉപയോഗിക്കാന്‍ അധികാരമുണ്ടെന്നും മുന്‍സിപ്പാലിറ്റിയുടെ പ്രസ്താവനയില്‍ പറയുന്നുണ്ട്.

ഈ സാഹചര്യത്തില്‍ ഇറക്കുമതി ചെയ്തതും പ്രാദേശികവുമായ ഉല്‍പാതിപ്പിക്കുന്ന എല്ലാ ഭക്ഷ്യ ഉത്പന്നങ്ങളും പരിശോധിച്ച് ഉപയോഗിക്കാന്‍ അനുയോജ്യമാണെന്ന് ഉറപ്പുവരുത്താന്‍ ദുബായ് മുനിസിപ്പാലിറ്റി ബന്ധപ്പെട്ട അധികൃതരോട് നിര്‍ദേശിച്ചു.

Exit mobile version