ഉല്ലാസ നൗകയില്‍ വന്‍ തീപിടിത്തം

അഞ്ച് മിനിറ്റിനകം അല്‍ മിനായില്‍ നിന്നു സിവില്‍ ഡിഫന്‍സ് സംഘമെത്തി തീ മറ്റു നൗകകളിലേയ്ക്ക് പടരാതെ നിയന്ത്രണ വിധേയമാക്കി

ഷാര്‍ജ: ഷാര്‍ജയില്‍ ഉല്ലാസ നൗകയില്‍ വന്‍ തീപിടിത്തം. അല്‍ ലിയാഹ് ഏരിയയില്‍ ഉല്ലാസ നൗകയിലാണ് തീ പടര്‍ന്നത്. ഇന്നലെ രാത്രി 7.39നായിരുന്നു അപകടം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

അഞ്ച് മിനിറ്റിനകം അല്‍ മിനായില്‍ നിന്നു സിവില്‍ ഡിഫന്‍സ് സംഘമെത്തി തീ മറ്റു നൗകകളിലേയ്ക്ക് പടരാതെ നിയന്ത്രണ വിധേയമാക്കി. നിര്‍ത്തിയിട്ടിരുന്ന നൗകയ്ക്കാണ് തീ പിടിച്ചത്. നൗക പൂര്‍ണമായും കത്തിനശിച്ചു. വന്‍ നാശനഷ്ടം കണക്കാക്കുന്നു.

Exit mobile version