വിഷവാതകം ശ്വസിച്ച് പത്തു വയസുകാരന് ദാരുണാന്ത്യം

ഷാര്‍ജയിലെ അല്‍ നഹ് ദ ഏരിയയില്‍ അയല്‍വാസികളായ ഫ്‌ലാറ്റുകാര്‍ മൂട്ടയെ തുരത്താന്‍ വച്ച വിഷവാതകം ശ്വസിച്ചാണ് കുട്ടി മരിച്ചത്

ഷാര്‍ജ: ഷാര്‍ജയില്‍ നിരോധിച്ച വിഷവാതകം ശ്വസിച്ച് പത്തു വയസുകാരന് ദാരുണാന്ത്യം. സംഭവത്തില്‍ പാകിസ്താനി സ്വദേശിയായ ഖുസൈമിയാണ് മരിച്ചത്. ഷാര്‍ജയിലെ അല്‍ നഹ് ദ ഏരിയയില്‍ അയല്‍വാസികളായ ഫ്‌ലാറ്റുകാര്‍ മൂട്ടയെ തുരത്താന്‍ വച്ച വിഷവാതകം ശ്വസിച്ചാണ് കുട്ടി മരിച്ചത്.

സംഭവം നടന്നത് ഈ മാസം 23നാണ്. വിഷവാതകം ശ്വസിച്ച് ആദ്യം അവശവിലയിലായത് കുട്ടിയുടെ പിതാവ് ഷഫിയുള്ള ഖാന്‍ നിയാസി (42) ആണ്. ഉടന്‍ ഇയാളെയും പിന്നീട് മകന്‍ ഖുസൈമിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചികിത്സ നേടിയ ശേഷം ഇവര്‍ ആശുപത്രി വിട്ടുവെങ്കിലും പുലര്‍ച്ചെ 1.30 ന് ഭാര്യ ആരിഫയെയും മകള്‍ കോമളിനെയും അല്‍ ഖാസിമി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പിറ്റേന്ന് രാവിലെ 7.30ന് മകന്റെ നില അതീവ കുരുതരമായിരുന്നു പിന്നീട് മരിക്കുകയായിരുന്നു. ഷഫിയുള്ള ഖാന്‍ നിയാസി, ആരിഫ, കോമള്‍ എന്നിവരുടെ ആരോഗ്യനിലയില്‍ മാറ്റമുണ്ട്.

Exit mobile version