യുഎഇയില്‍ ഫ്‌ളാറ്റിലെ ജനലിലൂടെ താഴേക്ക് വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നാണ് കുട്ടി താഴേക്ക് വീണത്. കെട്ടിടത്തിന് താഴെ കുട്ടിയുടെ മൃതദേഹം കണ്ട അയല്‍വാസികള്‍ ഉടനെ പോലീസില്‍ വിവരം അറിയിച്ചു

അജ്മാന്‍: അജ്മാനിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ നിന്ന് മൂന്ന് വയസുകാരി മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം അജ്മാനിലെ അല്‍ നുഐമിയയിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലെ ജനലിലൂടെ താഴേക്ക് വീണാണ് മൂന്ന് വയസുകാരി മരിച്ചത്.

കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നാണ് കുട്ടി താഴേക്ക് വീണത്. കെട്ടിടത്തിന് താഴെ കുട്ടിയുടെ മൃതദേഹം കണ്ട അയല്‍വാസികള്‍ ഉടനെ പോലീസില്‍ വിവരം അറിയിച്ചു. സംഭവ സ്ഥലത്ത് വെച്ച് തന്നെ കുട്ടി മരിച്ചു. സ്ഥലത്തെത്തിയ പോലീസ് കുട്ടിയുടെ മൃതദേഹം ഖലീഫ ആശുപത്രിയിലേക്കും പിന്നീട് ഫോറന്‍സിക് ലബോറട്ടറിയിലേക്കും മാറ്റി.

മാതാപിതാക്കളുടെ അശ്രദ്ധയുണ്ടായിട്ടുണ്ടെന്ന് സംശയം തോന്നിയാല്‍ കേസ് വിചാരണയ്ക്കായി കോടതിയിലേക്ക് കൈമാറുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അജാമാന്‍ പോലീസ് അന്വേഷണം തുടങ്ങി.

Exit mobile version