ദുബായിയില്‍ സെക്യൂരിറ്റി ഫ്ളാറ്റിനുള്ളില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ അപമാനിച്ചു

ഏഷ്യന്‍ വംശജനായ സെക്യൂരിറ്റിയാണ് സ്വദേശി പെണ്‍കുട്ടിയെ അപമാനിച്ചത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ വന്ന മാറ്റമാണ് രക്ഷിതാക്കള്‍ ശ്രദ്ധിക്കാനിടയായത്.

ദുബായ്: ദുബായിയില്‍ പെണ്‍കുട്ടിയെ സെക്യൂരിറ്റി ജീവനകാരന്‍ ഫ്‌ളാറ്റിനുള്ളില്‍ കയറി അപമനിച്ചു. കുടുംബാംഗങ്ങള്‍ പുറത്തുപോയ സമയത്താണ് സെക്യൂരിറ്റി ജീവനകാരന്‍ ഫ്‌ളാറ്റുനുള്ളില്‍ അതിക്രമിച്ച് കറി പെണ്‍കുട്ടിയെ അപമാനിച്ചത്.

പെണ്‍കുട്ടി ഒരു കാരണവുമില്ലാതെ ആരയോ ഭയക്കുന്നുവെന്ന് മനസിലാക്കിയ കുടുംബാംഗങ്ങള്‍ പെണ്‍കുട്ടിയെ ഡോക്ടറെ കാണിച്ചു. തുടര്‍ന്നാണ് അപമാനിച്ച വിവരം പെണ്‍കുട്ടി തുറന്ന് പറയുന്നത്. ഏഷ്യന്‍ വംശജനായ സെക്യൂരിറ്റിയാണ് സ്വദേശി പെണ്‍കുട്ടിയെ അപമാനിച്ചത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ വന്ന മാറ്റമാണ് രക്ഷിതാക്കള്‍ ശ്രദ്ധിക്കാനിടയായത്.

Exit mobile version