അബുദാബിയിലെ മധുരരാജ ട്രെയിലര്‍ റിലീസ് തിരക്കിനിടെ വഴി തെറ്റി മൂന്നുവയസുകാരി; പരിപാലിച്ച് യുവാവ്; ഒടുവില്‍ ആദരവുമായി പോലീസ്

മമ്മൂട്ടിക്കൊപ്പം ഫോട്ടോയെടുക്കാന്‍ പോകവെയാണ് കുരുന്നും പിതാവും മാളില്‍ തിങ്ങിക്കൂടിയവര്‍ക്കിടയില്‍ പെട്ടുപോയത്.

അബുദാബി: നഗരത്തിലെ മാളിലെ തിരക്കിനിടയില്‍ നഷ്ടപ്പെട്ട മൂന്നു വയസുകാരിയെ സുരക്ഷിതമായി പരിപാലിക്കുകയും വഴികാട്ടുകയും ചെയ്ത സ്വദേശിയെ ആദരിച്ച് അബുദാബി പോലീസ്. മമ്മൂട്ടിയുടെ മധുരരാജ സിനിമയുമായി ബന്ധപ്പെട്ട് അബുദാബി അല്‍ വഹ്ദ മാളില്‍ നടന്ന ചടങ്ങിലെ തിരക്കിലാണ് മൂന്ന് വയസ്സുകാരിക്ക് വഴിതെറ്റിയത്.

മമ്മൂട്ടിക്കൊപ്പം ഫോട്ടോയെടുക്കാന്‍ പോകവെയാണ് കുരുന്നും പിതാവും മാളില്‍ തിങ്ങിക്കൂടിയവര്‍ക്കിടയില്‍ പെട്ടുപോയത്. ഇത് ശ്രദ്ധയില്‍പ്പെട്ട സ്വദേശി സന്നദ്ധസേവകന്‍ മുഹമ്മദ് സാലെ അല്‍ ഖുലൈഫി കുഞ്ഞിനെയെടുത്ത് സുരക്ഷിതമായി പരിചരിച്ചു. സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്യുന്ന വേദിക്കരികില്‍ തന്നെ കുട്ടിയെ സുരക്ഷിതമായി ഇരുത്തുകയും ചെയ്തു. ഈ പ്രവൃത്തി സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയും പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു.

എത് ശ്രദ്ധയില്‍പ്പെട്ട പോലാസ് ആദരവുമായി രംഗത്തെത്തുകയായിരുന്നു. സമൂഹത്തില്‍ വളരെ നല്ല ചിന്തയുണര്‍ത്തുന്ന പ്രവര്‍ത്തനമാണ് ഖുലൈഫി നടത്തിയതെന്ന് ദഫ്റ പോലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സുഹൈല്‍ സായിദ് അല്‍ ഖൈലി പറഞ്ഞു.

Exit mobile version