ദുബായിയില്‍ അടുത്ത വര്‍ഷം 150 സ്‌കൂളുകളില്‍ ഫീസ് വര്‍ധിപ്പിക്കും

നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോരിറ്റിയുടെ പുതിയ മാനദണ്ഡപ്രകാരമാണ് സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതനുസരിച്ച് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി ലഭിക്കുന്നത്

ദുബായ്: അടുത്ത അധ്യായനവര്‍ഷത്തില്‍ 150ലധികം സ്‌കൂളുകളില്‍ ഫീസ് വര്‍ദ്ധനയ്ക്ക് അനുമതി ദുബായ് ഭരണകൂടം. ദുബായ് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോരിറ്റിയുടെ അനുമതി ലഭിക്കുന്നതോടെയാണ് സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ ധാരണയായത്. നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോരിറ്റിയുടെ പുതിയ മാനദണ്ഡപ്രകാരമാണ് സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതനുസരിച്ച് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി ലഭിക്കുന്നത്.

141 സ്‌കൂളുകള്‍ കഴിഞ്ഞ വര്‍ഷത്തെ അതേ നിലവാരം നിലനിര്‍ത്തിയിട്ടുണ്ടെന്ന് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി നടത്തിയ പരിശോധനയില്‍ പറഞ്ഞു. ഇവയ്ക്ക് 2.07 ശതമാനം ഫീസ് വര്‍ധിപ്പിക്കാന്‍ സാധിക്കും. ഒന്‍പത് സ്‌കൂളുകള്‍ നേരത്തെയുണ്ടായിരുന്ന നിലവാരം മെച്ചപ്പെടുത്തിയതിനാല്‍ അവയ്ക്ക് 4.14 ശതമാനം ഫീസ് വര്‍ദ്ധിപ്പിക്കാനുമാവും എന്ന് ദുബായ് ഭരണകൂടം വ്യക്തമാക്കി.

Exit mobile version