ഇതാണ് യഥാര്‍ത്ഥ സര്‍പ്രൈസ്! പ്രവാസിയായ മകനെ ജോലി സ്ഥലത്തെത്തി ഞെട്ടിച്ച് ഈ ഉമ്മ; മാതൃസ്‌നേഹത്തില്‍ കണ്ണുനിറഞ്ഞ് സോഷ്യല്‍മീഡിയ; വീഡിയോ

എങ്കിലും എത്ര ദൂരെയാണെങ്കിലും മാതൃസ്‌നേഹം നമ്മളെ അരികെ ചേര്‍ത്ത് നിര്‍ത്തും. പ്രവാസികള്‍ക്ക് വര്‍ഷത്തിലോ നാളുകള്‍ക്ക് ശേഷമോ മാത്രമായിരിക്കും മാതാവിനെ ഒന്നുകാണാന്‍ പോലുമാകുക, ടെക്‌നോളജി ഏറെ വളര്‍ന്ന ഇക്കാലത്ത് വീഡിയോ കോളിനുമപ്പുറം നേരിട്ട് മാതാവിനെ ഒന്നുകാണാനും സ്‌നേഹത്തോടെ പുണരാനും ആഗ്രഹിക്കാത്ത പ്രവാസികളായ മക്കള്‍ ആരുമുണ്ടാകില്ല. ഇക്കൂട്ടത്തില്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന ഒട്ടേറെ സര്‍പ്രൈസ് വീഡിയോകളുണ്ട്. മുന്‍കൂട്ടി പറയാതെ ദൂരെ ദേശത്തു നിന്നും പെട്ടെന്ന് ഒരു നിമിഷം വീട്ടിലേക്ക് കയറി വരുന്ന പ്രവാസികള്‍, അമ്മയേയും അച്ഛനേയും ഭാര്യയേയും പെങ്ങളേയുമൊക്കെ അമ്പരപ്പിക്കുന്ന വീഡിയോകളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്ന ഈ പ്രവാസി മകന്റേയും ഉമ്മയുടേയും വീഡിയോ ഇതില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമാണ്. മകന്‍ ജോലി ചെയ്യുന്ന സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് കയറി ചെന്ന് ഉമ്മയാണ് ഞെട്ടിച്ചിരിക്കുന്നത്. ഈ വീഡിയോ കണ്ട് സ്‌നേഹംകൊണ്ട് വീര്‍പ്പുമുട്ടുകയാണ് സോഷ്യല്‍മീഡിയയും.

നാട്ടില്‍ നിന്നും സിംഗപ്പൂരില്‍ മകന്‍ ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയാണ് ഉമ്മ സര്‍പ്രൈസ് കൊടുത്തിരിക്കുന്നത്. മകന്‍ ജോലി ചെയ്യുന്ന കടയില്‍ പര്‍ദ്ദ ധരിച്ചാണ് ഉമ്മ എത്തിയത്. സാധനങ്ങള്‍ വാങ്ങിയശേഷം ഇന്ത്യന്‍ രൂപ മകന് നേരെ നീട്ടി. ഇതുകണ്ടതോടെ യുവാവിനു സംശയമായി. ഒരാള്‍ ഇതെല്ലാം വീഡിയോയില്‍ പകര്‍ത്തുന്നതും മകന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ മുന്‍പില്‍ നില്‍ക്കുന്ന സ്ത്രീയുടെ ഹിജാബ് മാറ്റി, അപ്പോഴാണ് ഇത് തന്റെ ഉമ്മയാണെന്ന് മകന്‍ തിരിച്ചറിയുന്നതും അമ്പരക്കുന്നതും. ശേഷം കൗണ്ടറില്‍ നിന്നും പുറത്തിറങ്ങി മകന്‍ ഉമ്മയെ കെട്ടിപ്പിടിച്ചു. ശേഷം യുവാവ് നിറകണ്ണുകള്‍ തുടയ്ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഏതായാലും വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Exit mobile version