ഭര്‍ത്താവിന്റെ പിശുക്കന്‍ മനോഭാവം; അബുദാബി കോടതിയില്‍ വിവാഹമോചനം തേടി യുവതി

ഇറാനിയന്‍ ഭര്‍ത്താവില്‍ നിന്ന് അറബ് യുവതിയാണ് വിവാഹ മോചനം തേടി അബുദാബികോടതിയെ സമീപിച്ചത്

അബുദാബി: അബുദാബിയില്‍ ഭര്‍ത്താവിന്റെ പിശുക്കന്‍ മനോഭാവത്തില്‍ എതിര്‍പ്പ് അറിയിച്ച് യുവതി വിവാഹമോചനം തേടി. ഇറാനിയന്‍ ഭര്‍ത്താവില്‍ നിന്ന് അറബ് യുവതിയാണ് വിവാഹ മോചനം തേടി അബുദാബികോടതിയെ സമീപിച്ചത്. വൈദ്യുതിബില്ല്, വെളളത്തിന്റെ ബില്ല് മുതലായ വീട്ടിലേക്ക് ആവശ്യമായി എല്ലാ കാര്യങ്ങളും താനാണ് വഹിക്കുന്നതെന്ന് യുവതി കോടതില്‍ പറഞ്ഞു.

പോരാത്തതിന് വിവാഹത്തിന് പോലും ഭര്‍ത്താവ് ചില്ലിക്കാശ് ചിലവാക്കിയില്ല എന്നും യുവതി പറഞ്ഞു. ഭര്‍ത്താവിന്റെ രേഖകള്‍ എല്ലാം നഷ്ടപ്പെട്ടുവെന്നും എല്ലാ ഇടപാടുകളും തന്നോട് നിറവേറ്റാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടതായി യുവതി കോടതിയില്‍ പറഞ്ഞു. ഭര്‍ത്താവിന്റെ ഈ മനോഭാവത്തോട് ഒത്ത് പോകാന്‍ കഴിയുന്നില്ലെന്നും വിവാഹമോചനം നല്‍കി തനിക്ക് നഷ്ടമായ പണം മുഴുവന്‍ തിരികെ ലഭിക്കുന്നതിന് വഴിയൊരുക്കണമെന്നാണ് അവര്‍ ഇപ്പോള്‍ കോടതിയോട് ആവശ്യപ്പെടുന്നത്. അതേസമയം ഭര്‍ത്താവ് ഈ കാര്യങ്ങള്‍ നിരാകരിക്കുകയാണ്.

Exit mobile version