മസ്‌കറ്റില്‍ സ്‌കൂള്‍ ഫീസ് വര്‍ധിപ്പിച്ചു; കടുത്ത പ്രതിഷേധവുമായി പ്രവാസി രക്ഷിതാക്കള്‍

വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂളിലാണ് ഫീസ് വര്‍ധനവുമായി ബന്ധപ്പെട്ട് അഞ്ഞൂറിലധികം രക്ഷാകര്‍ത്താക്കള്‍ സ്‌കൂള്‍ വളപ്പില്‍ പ്രതിശേധത്തിനെത്തിയത്

മസ്‌കറ്റ്: മസ്‌കറ്റില്‍ അടുത്ത അദ്ധ്യയന വര്‍ഷത്തെ സ്‌കൂള്‍ ഫീസ് വര്‍ധനവുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിനൊരുങ്ങി രക്ഷിതാക്കള്‍. വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂളിലാണ് ഫീസ് വര്‍ധനവുമായി ബന്ധപ്പെട്ട് അഞ്ഞൂറിലധികം രക്ഷാകര്‍ത്താക്കള്‍ സ്‌കൂള്‍ വളപ്പില്‍ പ്രതിശേധത്തിനെത്തിയത്. ഫീസ് വര്‍ധനവിനെതിരെ പ്രിന്‍സിപ്പളിന് പരാതി നല്‍കി.

എന്നാല്‍ സ്‌കൂളിന്റെ നിലവിലെ സാഹചര്യത്തില്‍ ഫീസ് വര്‍ദ്ധനവ് അത്യാവിശ്യമാണെന്ന് പ്രിന്‍സിപ്പല്‍ ഡിഎന്‍ റാവു വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ 34 ഒമാനി റിയാലിന്റെ വര്‍ദ്ധനവാണ് വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഈ വര്‍ഷത്തെ ഫീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി നിലനില്‍ക്കുന്നത് മൂലം തൊഴിലുടമകള്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുന്ന നിലവിലെ സാഹചര്യത്തില്‍ ഈ വര്‍ദ്ധനവ് ഒരിക്കലും അംഗകരിക്കാന്‍ സാധിക്കുകയില്ലെന്നാണ് രക്ഷകര്‍ത്താക്കളുടെ പറയുന്നത്.

വാദികബീര്‍ ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതിയുടെ തീരുമാനത്തിനെതിരെ രക്ഷകര്‍ത്താക്കള്‍ കഴിഞ്ഞ ദിവസം പ്രവൃത്തി ദിനമായിരുന്നിട്ടുകൂടി രാവിലെ മുതല്‍ സ്‌കൂളിനു മുന്നില്‍ പ്രതിഷേധവുമായി തടിച്ചുകൂടിയിരുന്നു.

Exit mobile version