കൊവിഡ്; ഒരുമാസത്തോളം വെന്റിലേറ്ററില്‍, ഒടുവില്‍ പ്രവാസി മലയാളി യുവാവിന് മസ്‌കറ്റില്‍ ദാരുണാന്ത്യം

മസ്‌കറ്റ്: കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി പ്രവാസലോകത്ത് മരിച്ചു. പാലക്കാട് തൃത്താല പണ്ടാരകുണ്ട് വേട്ടു പറമ്പില്‍ കുഞ്ഞുമുഹമ്മദിന്റെ മകന്‍ സുലൈമാനാണ് മരിച്ചത്. മസ്‌കറ്റില്‍ വെച്ചായിരുന്നു മരണം. മുപ്പത്തിരണ്ട് വയസ്സായിരുന്നു.ചികിത്സയില്‍ കഴിയവെയാണ് മരണം.

കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെ മസ്‌കറ്റിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു സുലൈമാന്‍.

അതിനിടെ ആരോഗ്യനില മോശമായി. തുടര്‍ന്ന് ഇദ്ദേഹം ഒരു മാസത്തോളമായി ഖൗല ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഖബറടക്കും.

Exit mobile version