സമൂഹമാധ്യമത്തില്‍ അപകീര്‍ത്തികരമായി വീഡിയോ പ്രചരിപ്പിച്ചു; യുഎഇയില്‍ വിദേശി യുവാവ് അറസ്റ്റില്‍

അറബികളുടെ പരമ്പരാഗത വസ്ത്രം ധരിച്ച് സ്ത്രീകള്‍ക്കൊപ്പം നിന്ന ശേഷം നോട്ടുകെട്ടുകള്‍ സ്ത്രീകള്‍ക്ക് നേരെ എറിയുന്ന വീഡിയോയാണ് ഇയാള്‍ ചിത്രീകരിച്ച് സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ചത്

ദുബായ്: യുഎഇയില്‍ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിന് വിദേശി യുവാവ് അറസ്റ്റില്‍. ആഫ്രോ-അറബ് വംശജനാണ് ദുബായ് പൊലീസിന്റെ പിടിയിലായത്. അറബികളുടെ പരമ്പരാഗത വസ്ത്രം ധരിച്ച് സ്ത്രീകള്‍ക്കൊപ്പം നിന്ന ശേഷം നോട്ടുകെട്ടുകള്‍ സ്ത്രീകള്‍ക്ക് നേരെ എറിയുന്ന വീഡിയോയാണ് ഇയാള്‍ ചിത്രീകരിച്ച് സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ചത്.

ഇത് അറബികളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്നും ഇയാള്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് നിരവധി പരാതികളുയര്‍ന്ന സാഹചര്യത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ നടപടികള്‍ക്കായി ഇയാളെ പ്രോസിക്യൂഷന് കൈമാറി.

Exit mobile version