ഫോണ്‍കോള്‍ തട്ടിപ്പ്; പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഖത്തറിലെ ഇന്ത്യന്‍ എംബസി

ഇന്ത്യന്‍ എംബസിയില്‍ നിന്നെന്ന വ്യാജേന പ്രവാസികളെ ഫോണില്‍ വിളിച്ച് നടത്തുന്ന തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി

ദോഹ: പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഖത്തറിലെ ഇന്ത്യന്‍ എംബസി. ഇന്ത്യന്‍ എംബസിയില്‍ നിന്നെന്ന വ്യാജേന പ്രവാസികളെ ഫോണില്‍ വിളിച്ച് നടത്തുന്ന തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി.

വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെട്ട് എംബസി അധികൃതര്‍ ഫോണ്‍ ബന്ധപ്പെടുകയില്ലെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം എംബസി ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി ഫോണ്‍ തട്ടിപ്പുകാര്‍ രംഗത്ത് എത്തിയിട്ടുണ്ട്. നിരവധി പേര്‍ക്ക് ഇത്തരത്തില്‍ വ്യാജ ഫോണ്‍ കോളുകള്‍ ലഭിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്.

ഫോണ്‍ തട്ടിപ്പുകാര്‍ നിങ്ങളുടെ പാസ്‌പോര്‍ട്ടിന് ചില പ്രശ്‌നങ്ങളുണ്ടെന്നും അത് പരിഹരിക്കാന്‍ ചില വിവരങ്ങള്‍ നല്‍കണമെന്നുമാണ് ആവശ്യപ്പെട്ട പാസ്‌പോര്‍ട്ട് നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവ ആവശ്യപ്പെട്ടതായും പാസ്‌പോര്‍ട്ട് ശരിയാക്കാന്‍ പണം ആവശ്യപ്പെട്ടതായും കണ്ടെത്തി.

ഇത്തരം ഫോണ്‍ വിളികള്‍ തട്ടിപ്പുകാരുടെ സ്ഥിരം തന്ത്രങ്ങളാണ് അവയില്‍ വീണുപോകരുത്. തട്ടിപ്പുകാരുടെ ഫോണ്‍ കോളുകള്‍ ലഭിക്കുന്നവര്‍ +974-4425 5777 എന്ന ഫോണ്‍ നമ്പറിലോ cons.doha@mea.gov.in എന്ന ഇ-മെയില്‍ വിലാസത്തിലോ അറിയിക്കണമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു.

Exit mobile version