കൊവിഡ് 19; വൈറസ് ബാധമൂലം സൗദി അറേബ്യയില്‍ മരിച്ചത് 31 ഇന്ത്യക്കാരെന്ന് എംബസി

റിയാദ്: കൊവിഡ് 19 വൈറസ് ബാധമൂലം സൗദി അറേബ്യയില്‍ മരിച്ചത് 31 ഇന്ത്യക്കാരെന്ന് എംബസി. ഈ മാസം എട്ടാം തീയതി വരെയുള്ള കണക്കാണ് ഇന്ത്യന്‍ എംബസി പുറത്തുവിട്ടിരിക്കുന്നത്. കണ്ണൂര്‍ സ്വദേശി ഷബ്‌നാസ് (29, മദീന), മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്വാന്‍ (41, റിയാദ്), പുനലൂര്‍ സ്വദേശി വിജയകുമാരന്‍ നായര്‍ (51, റിയാദ്), ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51, ഉനൈസ), മലപ്പുറം തെന്നല വെസ്റ്റ് ബസാര്‍ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാര്‍ (57, മക്ക), മലപ്പുറം മക്കരപ്പറമ്പ സ്വദേശി പഴമള്ളൂര്‍ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കര്‍ (59, മദീന), മലപ്പുറം പാണ്ടിക്കാട് ഒറുവുമ്പുറം സ്വദേശി മുഹമ്മദ് റഫീഖ് (46, മക്ക), കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടില്‍ ശരീഫ് ഇബ്രാഹിം കുട്ടിയുടേ (43, റിയാദ്) എന്നിവരാണ് വൈറസ് ബാധമൂലം മരിച്ച മലയാളികള്‍.

വൈറസ് ബാധമൂലം മരിച്ച മറ്റ് സംസ്ഥാനത്ത് നിന്നുള്ളവര്‍, ബദര്‍ ആലം (41, യു.പി), സുലൈമാന്‍ സെയ്യിദ് (59, മഹാരാഷ്ട്ര), അസ്മത്തുല്ല ഖാന്‍ (65, തെലങ്കാന), ബറക്കത്ത് അലി അബ്ദുല്ലത്തീഫ് -ഫഖീര്‍ (63, മഹാരാഷ്ട്ര), മുഹമ്മദ് സാദിഖ് (53, തെലങ്കാന), മുഹമ്മദ് അസ്ലം ഖാന്‍ (51, യു.പി), മുഹമ്മദ് ഫഖീര്‍ ആലം (51, യു.പി), തൗസിഫ് ബല്‍ബലെ (40, മഹാരാഷ്ട്ര), ശൈഖ് ഉബൈദുല്ല (49, മഹാരാഷ്ട്ര), ജലാല്‍ അഹമ്മദ് പവാസ്‌കര്‍ (61, മഹാരാഷ്ട്ര), മുഹമ്മദ് ഇസ്ലാം (53, ബിഹാര്‍), അബ്രീ ആലം മുഹമ്മദ് അലംഗീര്‍ (48, ബിഹാര്‍), സാഹിര്‍ ഹുസൈന്‍ (54, ബിഹാര്‍), അമര്‍ മുഹമ്മദ് (40, തെലങ്കാന), സെയ്യിദ് ദസ്തഗീര്‍ (61, തെലങ്കാന), മഹീന്ദര്‍ പോള്‍ (58, ഹിമാചല്‍ പ്രദേശ്), ശംസോജ ഖാന്‍ (45, യു.പി), സക്കീര്‍ ഹുസൈന്‍ (26, പശ്ചിമബംഗാള്‍), യാസീന്‍ ഖാന്‍ (53, യു.പി), സോമു അന്‍ബലാഗന്‍ (51, തമിഴ്‌നാട്), അബ്ദുസലാം (51, യു.പി), മുഹമ്മദ് റിയാസ് പത്താന്‍ (മഹാരാഷ്ട്ര), മുഹമ്മദ് ഖാലിദ് തന്‍വീര്‍ (43, ബിഹാര്‍).

അതേസമയം സൗദിയില്‍ വൈറസ് ബാധിതരുടെ എണ്ണം 44000 കവിഞ്ഞു. ഇതുവരെ 44836 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 273 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. 15257 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

Exit mobile version