‘കൈത്താങ്ങായതിന് നന്ദി’ യുക്രെയ്‌നിൽ നിന്നു രക്ഷിച്ചതിന് ഇന്ത്യൻ എംബസിക്കും മോഡിക്കും നന്ദിയോടെ പാകിസ്താൻ വിദ്യാർത്ഥിനി, വീഡിയോ

Pakistani Student | Bignewslive

കീവ്: റഷ്യൻ അധിനിവേശം തുടരുന്ന യുക്രൈയ്‌നിൽ നിന്നും രക്ഷപ്പെടുത്തിയതിന് ഇന്ത്യൻ എംബസിക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും നന്ദി പറഞ്ഞ് പാകിസ്താൻ വിദ്യാർത്ഥിനി. വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. അസ്മ ഷഫീഖ് എന്ന പാക് വിദ്യാർഥിനിയാണ് സമൂഹമാധ്യമങ്ങളിലൂടെ നന്ദി രേഖപ്പെടുത്തിയത്.

‘പറ്റുന്നില്ല’, ജനൽ തുറക്കാൻ ശ്രമിച്ചിട്ടും നടന്നില്ല; വിവാഹമുറപ്പിച്ചിട്ട് ഒരു മാസം മാത്രം; അഹിലിനെയും കവർന്ന് തീപിടുത്തം

പടിഞ്ഞാറൻ യുക്രൈയ്‌നിൽ നിന്നു പാകിസ്താനിലേക്കുള്ള യാത്രയിലാണ് താനെന്നും വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ കൈത്താങ്ങായതിനു നന്ദി പറയുന്നതായും അസ്മ വീഡിയോയിൽ പറയുന്നു. പാകിസ്താൻ, തുർക്കി എന്നിവിടങ്ങളിലെ വിദ്യാർഥികൾ യുക്രെയ്‌നിന്റെ അയൽരാജ്യങ്ങളിലേക്കു കടക്കാൻ ഇന്ത്യൻ പതാക ഉപയോഗിച്ചെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു.

പിന്നാലെയാണ് പാകിസ്താൻ വിദ്യാർത്ഥിനിയുടെ നന്ദി പറച്ചിലിന്റെ വീഡിയോയും വൈറലാകുന്നത്. കേന്ദ്ര സർക്കാരിന്റെ യുക്രെയ്ൻ ഒഴിപ്പിക്കൽ ദൗത്യമായ ‘ഓപ്പറേഷൻ ഗംഗ’ യുടെ ഭാഗമായി ബംഗ്ലാദേശിൽ നിന്നുള്ള 9 വിദ്യാർഥികളെ നാട്ടിലെത്താൻ സഹായിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും നന്ദി രേഖപ്പെടുത്തി.

യുക്രെയ്‌നിൽ നിന്നു തങ്ങളെ ഒഴിപ്പിക്കാൻ പാക്കിസ്ഥാൻ ഭരണകൂടം ഒന്നും ചെയ്തില്ലെന്നും ഇന്ത്യൻ ഇടപെടലാണ് രക്ഷയായതെന്നും യുക്രൈയ്നിൽ നിന്നു മടങ്ങിയെത്തിയ പാകിസ്താൻ വിദ്യാർഥിനി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. യുക്രെയ്‌നിലെ നാഷനൽ എയ്റോസ്പേസ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയായ മിഷ അർഷാദിന്റെതായിരുന്നു വെളിപ്പെടുത്തൽ.

Exit mobile version