ജോലിയും ശമ്പളവുമില്ലാതെ പ്രയാസത്തിലായ നഴ്‌സുമാരുടെ ദുരിതവും, എഞ്ചിനിയര്‍മാരുടെ ബുദ്ധിമുട്ടുകളും അധികൃതരെ അറിയിക്കും: സുഷമ സ്വരാജ്

കുവൈത്ത് സിറ്റി: കുവൈറ്റില്‍ ജോലിയും ശമ്പളവുമില്ലാതെ കുടുങ്ങിയ മലയാളി നഴ്‌സുമാരുടെ പ്രശ്‌നങ്ങളും, സര്‍ട്ടിഫിക്കറ്റ് സംബന്ധമായി ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ക്കുള്ള ബുദ്ധിമുട്ടുകളും കുവൈറ്റ് അധികൃതരെ അറിയിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.

പ്രവാസി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വിദേശകാര്യ മന്ത്രി അറിയിച്ചത്. കുവൈറ്റ് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹ്, വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് എന്നിവരുമായി സുഷമ സ്വരാജ് ഇന്ന് കൂടിക്കാഴ്ച നടത്തും.

ഇന്ത്യയില്‍ നിന്നടക്കമുളള എഞ്ചിനിയര്‍മാരില്‍ പ്രത്യേക അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ പഠിച്ചവരുടെ സര്‍ട്ടിഫക്കറ്റുകള്‍ മാത്രം സ്വീകരിച്ചാല്‍ മതിയെന്നാണ് കുവൈറ്റിന്റെ നിലപാട് .

Exit mobile version