ദുബായ് ഗ്ലോബല്‍ വില്ലേജ്; കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുമായി ഇന്ത്യന്‍ പവലിയന്‍

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ, ശ്രീപെരുമ്പത്തൂരിലെ സ്മാരകത്തിന്റെ മാതൃകയിലാണ് പവലിയന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഹവേലി, പഞ്ചാബിലെ ജഗദ്ജിത് കൊട്ടാരം, എന്നിവയുടെ രൂപങ്ങളും കവാടത്തില്‍ ഇടം പിടിച്ചിട്ടുണ്ട്

ദുബായ്: ദുബായിയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രം എന്ന വിശേഷണമുള്ള ദുബായ് ഗ്ലോബല്‍ വില്ലേജില്‍ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുമായി ഇന്ത്യന്‍ പവിലിയന്‍. ആഗോള ഗ്രാമത്തില്‍ സാന്നിധ്യമറിയിച്ച എഴുപത്തഞ്ചോളം രാജ്യങ്ങളുടെ കൗതുകങ്ങളില്‍ വേറിട്ടു നില്‍ക്കുകയാണ് ഇന്ത്യന്‍ പവലിയന്‍.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ, ശ്രീപെരുമ്പത്തൂരിലെ സ്മാരകത്തിന്റെ മാതൃകയിലാണ് പവലിയന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഹവേലി, പഞ്ചാബിലെ ജഗദ്ജിത് കൊട്ടാരം, എന്നിവയുടെ രൂപങ്ങളും കവാടത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഇന്ത്യന്‍ വാസ്തുശില്‍പ വിദ്യയുടെ സൗന്ദര്യവും കേരളം മുതല്‍ കാശ്മീര്‍ വരെയുള്ള സംസ്ഥാനങ്ങളുടെ കലകളും സംസ്‌കാരവും കരകൗശല വസ്തുക്കളും, പാദരക്ഷകളും, വസ്ത്രങ്ങളും, കലാ പ്രകടനങ്ങളും പവിലിയനില്‍ ഉണ്ട്.

പ്രവൃത്തി ദിവസങ്ങളില്‍ പോലും സന്ദര്‍ശകരുടെ വന്‍ തിരക്കാണ് ഇന്ത്യന്‍ പവലിയനില്‍. യൂറോപ്പുകാരും അറബ് വംശജരുമാണ് ഇന്ത്യന്‍ കരകൗശല വസ്തുക്കള്‍ക്ക് ആവശ്യക്കാര്‍ ഏറേ എന്ന് അധികൃതര്‍ പറഞ്ഞു.

Exit mobile version