കൊവിഡ് 19; മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കി ദുബായി; ഗ്ലോബല്‍ വില്ലേജ് അടച്ചു

അബൂദാബി: കൊവിഡ് 19 പടരുന്നതിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ദുബായിയിലെ ഗ്ലോബല്‍ വില്ലേജ് അടച്ചു. ഏപ്രില്‍ 4 വരെ തുടരേണ്ട സീസണാണ് ഇപ്പോള്‍ നേരത്തെ അവസാനിപ്പിച്ചത്. ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കുന്നതിനാണ് പുതിയ നടപടി.

ലോകത്ത് ഒന്നടങ്കം ഭീതി പരത്തിക്കൊണ്ട് കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി കര്‍ശന നടപടികളാണ് ദുബായി കൈകൊള്ളുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യാത്രാ വിലക്കുകളും കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് ദുബായി.

ചൊവ്വാഴ്ചയോടെ യുഎഇ എല്ലാവിധ വിസകളും നല്‍കുന്നത് നിര്‍ത്തും. പുതുതായി നാല് രാജ്യങ്ങളിലേക്ക് കൂടി യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ യുഎഇ തീരുമാനം കൈക്കൊണ്ടു. തുര്‍ക്കി, ലബനാന്‍, സിറിയ, ഇറാഖ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി.

Exit mobile version