റിയാദില്‍ ശക്തമായ പൊടിക്കാറ്റ്; വാഹനം ഓടിക്കുന്നവരും കാല്‍നട യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ശ്വാസ തടസം പോലുള്ള അസ്വസ്ഥത ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കഴിയുന്നതും ജനങ്ങള്‍ പുറത്തുപോകുന്നത് ഒഴിവാക്കണമെന്നു അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്

റിയാദ്: റിയാദില്‍ അതിശക്തമായ പൊടിക്കാറ്റ് വീശി. തലസ്ഥാനമായ റിയാദില്‍ ഇന്നലെ ഉച്ചക്ക് ശേഷം 30 കിലോമീറ്റര്‍ വേഗത്തില്‍ പൊടിക്കാറ്റ് അനുഭവപ്പെട്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിച്ചു.

അത്‌കൊണ്ട് തന്നെ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് അതോറിറ്റി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ശ്വാസ തടസം പോലുള്ള അസ്വസ്ഥത ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കഴിയുന്നതും ജനങ്ങള്‍ പുറത്തുപോകുന്നത് ഒഴിവാക്കണമെന്നു അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

രാജ്യത്ത് മറ്റു പ്രദേശങ്ങളില്‍ പൊടിക്കാറ്റ് അനുഭവപ്പെട്ടതായി കാലാവസ്ഥാ കേന്ദ്രം അറിച്ചു. എന്നാല്‍ പൊടിക്കാറ്റ് വ്യോമ ഗതാഗതത്തെ ബാധിച്ചതായി റിപ്പോര്‍ട്ടില്ല.

Exit mobile version