പാകിസ്താനിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച് വിമാന കമ്പനികള്‍

പാകിസ്താന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി രാജ്യത്തെ വ്യോമഗതാഗതം നിര്‍ത്തിവെച്ചതിനെ തുടര്‍ന്നാണ് ഇന്നത്തെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതെന്ന് ഗള്‍ഫ് എയര്‍ അറിയിച്ചു

മനാമ: ഗള്‍ഫില്‍ നിന്ന് പാകിസ്താനിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി വിമാനക്കമ്പനികള്‍ അറിയിച്ചു. എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേയ്‌സ് തുടങ്ങിയ വിമാനകമ്പനികളാണ് സര്‍വീസ് റദ്ദാക്കിയത്.

പാകിസ്താന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി രാജ്യത്തെ വ്യോമഗതാഗതം നിര്‍ത്തിവെച്ചതിനെ തുടര്‍ന്നാണ് ഇന്നത്തെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതെന്ന് ഗള്‍ഫ് എയര്‍ അറിയിച്ചു. നാളത്തെ സര്‍വീസുകളുടെ കാര്യത്തിലുളള തീരുമാനം സ്ഥിതിഗതികള്‍ വിലയിരിത്തിയ ശേഷം ബഹ്റൈന്‍ സമയം വൈകീട്ട് മൂന്ന് മണിക്ക് അറിയ്ക്കുമെന്ന് അധികൃതര്‍ അറിച്ചു.

ലാഹോര്‍, മുല്‍ട്ടാന്‍, ഇസ്‌ലാമാബാദ് എന്നീ വിമാനത്താവളങ്ങളിലേക്കുളള സര്‍വീസ് നിര്‍ത്തിവെച്ചതായി ഗള്‍ഫ് എയര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.

Exit mobile version